മസ്കത്ത്: എ.സി.സി മെന്‍സ് എമര്‍ജിങ് ടീംസ് ഏഷ്യാകപ്പിന്റെ അവസാന മത്സരത്തിന് ഒമാൻ ചൊവ്വാഴ്ച ഇറങ്ങും. കൊളംബോ പ്രേമദാസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയാണ് എതിരാളികൾ. ഒമാൻ സമയം ഉച്ചക്ക് രണ്ടിനാണ് മത്സരം. ആദ്യ രണ്ട് കളിയിലും തോറ്റ ഒമാൻ ടൂർണമെന്റിൽനിന്ന് ഇതിനകം പുറത്തായിട്ടുണ്ട്. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനോടും രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനോടുമാണ് അടിയറവ് പറഞ്ഞത്. ശക്തരായ എതിരാളികൾക്ക് മുന്നിൽ ചൊവ്വാഴ്ച മികച്ച കളി കെട്ടഴിക്കാനാകും സുൽത്താനേറ്റ് ശ്രമിക്കുക.
ബൗളർമാർ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ബാറ്റർമാർ താളം കണ്ടെത്താൻ കഴിയാത്തതാണ് കഴിഞ്ഞ രണ്ട് കളികളിലും റെഡ്വാരിയേഴ്സിന് തിരിച്ചടിയായത്. ചൊവ്വാഴ്ചത്തെ കളിയിൽ ചില മാറ്റങ്ങൾക്ക് കോച്ച് മുതിർന്നേക്കും. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ അയാന് ഖാന് (26), ശുബോ പാല് (25), ശുഹൈബ് ഖാൻ (23), പ്രജാപതി (22) എന്നിവർ മാത്രമാണ് ഒമാൻ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.