മസ്കത്ത്: അബൂദബിയിൽനിന്ന് സലാലയിലേക്കുള്ള വിസ് എയർ സർവിസിന് തുടക്കമായി.
വിസ് എയർ വിമാനത്തെ സ്വാഗതം ചെയ്യുകയാണെന്ന് ഒമാൻ എയർപോർട്സ് പ്രസ്താവനയിൽ പറഞ്ഞു. ഖരീഫ് സീസണിൽ രണ്ട് നഗരങ്ങൾക്കിടയിൽ ആഴ്ചയിൽ ഏഴ് വിമാനസർവിസുകൾ നടത്തും.
ടൂറിസത്തിനും സാമ്പത്തികബന്ധങ്ങൾക്കും ഈ തുടക്കം ഉത്തേജനം നൽകുമെന്നും യാത്രക്കാർക്ക് കൂടുതൽ സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഈ പുതിയ റൂട്ടിൽ തുടർച്ചയായ വിജയത്തിനും സുരക്ഷിതയാത്രകൾക്കും ഒമാൻ എയർപോർട്ട്സ് വിസ് എയർ അബൂദബിക്ക് ആശംസകൾ നേർന്നു.
ഈ റൂട്ട് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും താമസക്കാർക്കും സന്ദർശകർക്കും യാത്രാ ഓപ്ഷനുകൾ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.