മസ്കത്ത്: കോൺഗ്രസ് തറവാട്ടിലെ ആദർശത്തിന്റെയും സൗമ്യതയുടെയും മുഖമുദ്ര നിറഞ്ഞ തികഞ്ഞ ഗാന്ധിയനുമായ തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗം കോൺഗ്രസ് തറവാടിനും പൊതു സമൂഹത്തിനും നികത്താൻ പറ്റാത്ത വിടവാണ് ഉണ്ടായിരിക്കുന്നതെന്ന് ഇന്റർനാഷണൽ ഗാന്ധിയൻ ഫൗണ്ടേഷൻ ഗ്ലോബൽ ചെയർമാനും കോൺഗ്രസ് നേതാവുമായ എൻ. ഒ. ഉമ്മൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റിൽ തുടങ്ങി കെ.പിസിസി പ്രസിഡന്റ് പാദവിയിൽ എത്തിയപ്പോഴും അദ്ദേഹത്തിന്റെ എളിമയുള്ള ജീവിതശൈലിയിലും പെരുമാറ്റത്തിലും ഒരു മാറ്റവും ദർശിച്ചിട്ടില്ല. അധികാരത്തിനുവേണ്ടി ഇന്ന് കോൺഗ്രസ് വിട്ടുപോകുന്നവർക്ക് ചിന്തിക്കാൻ ഒരു മാതൃകയാണ് തെന്നല. 12 ഏക്കർ സ്വത്തും കെ.പി.സി.സി പ്രസിഡന്റ് പദവിയും പാർട്ടിക്ക് വേണ്ടി ഒഴിഞ്ഞുകൊടുത്ത ഒരു കോൺഗ്രസ് പ്രവർത്തകനെ വീണ്ടും കാണണമെങ്കിൽ തെന്നല പുനർജന്മം ജനിക്കേണ്ടിയിരിക്കുന്നുവെന്നും എൻ. ഒ. ഉമ്മൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.