മസ്കത്ത് റൂവിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു

മസ്കത്ത്: റൂവിയിൽ പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. തീ ഉടൻതന്നെ കെടുത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. എം.ബി.ഡി ഏരിയയിൽ ബുധനാഴ്ച ഉച്ച 12ഓടെയാണ് അപകടമുണ്ടായത്. മസ്കത്ത് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിരക്ഷാസേനാംഗങ്ങൾ വിവരമറിഞ്ഞയുടൻ എത്തി തീയണച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലേക്ക് പടരുംമുമ്പ് തീകെടുത്താൻ കഴിഞ്ഞത് വൻ അപകടമാണ് ഒഴിവാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - A parked car caught fire in Muscat Ruwi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.