Posted On
date_range Updated On
date_range അവധിക്കുപോയ മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി
മസ്കത്ത്:ഒമാനിൽനിന്നും അവധിക്കുപോയ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി. പൊന്നാനി കോട്ടത്തറയിലെ മാഞ്ഞാമ്പ്രകത്ത് ഫാജിസ് (44) ആണ് മരണപ്പെട്ടത്.
കുടുംബത്തോടൊപ്പം വയനാട് യാത്രയിലായിരുന്നു. യാത്രക്കിടെ ഹൃദയ സ്തംഭനം ഉണ്ടാകുകയും ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റുസ്താഖിൽ ഇരുപത് വർഷത്തോളമായി സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു.പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ ബാത്തിനാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമാണ്. പിതാവ്: പരേതനായ ടി.വി.അബു. മാതാവ് :ആമിന. ഭാര്യ സബിത. മക്കൾ: ഷിനാൻ, ഫിസാൻ, ആമിന. സഹോദരങ്ങൾ : ഷക്കീബ് (അബൂദബി), അഷ്‌കർ, അഫ്സൽ, വഹീദ, സബിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.