Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി സലാലയിൽ നിര്യാതനായി
സലാല: കോഴിക്കോട് നന്തി ഇരുപതാംമൈൽ സ്വദേശി തെക്കേയിൽ റസാഖ് ( 55) സലാലയിൽ നിര്യാതനായി. ന്യൂ സലാലയിലെ താമസ സ്ഥലത്ത് വെച്ച് രാത്രിയിൽ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപതിയിൽ എത്തിക്കുകയായിരുന്നു.
വിവിധ ജി.സി.സി രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം ഒക്ടോടോബർ പതിനേഴിനാണ് സലാലയിൽ എത്തിയത്. വിസിറ്റിങ് വിസയിൽ എത്തിയ റസാഖ് തൊഴിൽ വിസയിലേക്ക് മാറിയിരുന്നു.
ഭാര്യ: രഹന. മക്കൾ: റുസ്മി, റിസ, റെജി, സഹോദരങ്ങൾ: മറിയം, ആയിഷ, ഹുസൈൻ, അബൂബക്കർ,ഹംസ, ഇസ്മയിൽ, പരേതയായ ആമിന. സുൽത്താൻ ഖാബൂസ് അശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നാട്ടിൽ കൊണ്ട് പോകുമെന്ന് സുഹ്യത്ത് തങ്ങൾ തിക്കോടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.