ശ്രീകുമാർ ഭാസ്കരൻ
സലാല: ഹൃദയാഘാതത്തെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കുമാരപുരം തമല്ലാക്കൽ സൗത്ത് സ്വദേശി ശ്രീനിലയത്തിൽ ശ്രീകുമാർ ഭാസ്കരൻ (64) നിര്യാതനായി. ഏകദേശം ഒരു മാസം മുമ്പാണ് ഗുരുതര ഹൃദയാഘാതത്തെ തുടർന്ന് ഹാഫയിലെ താമസസ്ഥലത്ത് ഇദ്ദേഹത്തെ അവശനിലയിൽ കണ്ടെത്തിയത്.
സാമൂഹിക പ്രവർത്തകനായ എ.കെ. പവിത്രനും സുഹൃത്തുക്കളുമാണ് ആശുപത്രിയിൽ എത്തിച്ചത്. നേരത്തെ ഹാഫയിൽ വിവിധ കച്ചവടസ്ഥാപനങ്ങൾ നടത്തിയിരുന്നു. ഭാര്യയും മകനുമുണ്ട്. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം സലാലയിൽ സംസ്കരിക്കുമെന്ന് എംബസി കോൺസുലാർ ഏ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.