മസ്കത്ത്: ഒമാനിലെ ഖസബിലുണ്ടായ വാഹനപകടത്തിൽ കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു. കൊല്ലം അഞ്ചൽ എരൂരിലെ ഉത്രം വീട്ടിൽ ജിത്തു കൃഷ്ണൻ (36) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടം. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മറ്റേ കാറിലുണ്ടായിരുന്ന ഏഷ്യൻ വംശജരായ നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്.
സലാലയിൽ കോൺട്രാക്റ്റിങ് ജോലികൾ ചെയ്തിരുന്ന ഇദ്ദേഹം ഒരു വർക്ക് നോക്കാനാണ് ഖസബിൽ പോയത്. പിതാവ്: പരേതനായ ഗോപാലകൃഷ്ണൻ. മാതാവ്: അനിത കുമാരി.
ഭാര്യ: മീനു.മൃതദേഹം ഖസബ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ . സ്പോൺസർ സംഭവ സ്ഥലത്തേക്ക് തിരിച്ചതായി കോൺസുലാർ ഏജന്റ് ഡോ.കെ.സനാതനൻ അറിയിച്ചു. ഖസബ് കെ.എം.സി.സി യുടെ നേത്യത്വത്തിൽ രേഖകൾ ശരിയാക്കുന്നതിനായുള്ള ശ്രമങ്ങൾ നടന്നു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.