കൈരളി റൂവി യൂനിറ്റ് നടത്തിയ മെഡിക്കൽ ക്യാമ്പിൽനിന്ന്
മസ്‌കത്ത്: കൈരളി റൂവി യൂനിറ്റ് ബദര്‍ അല്‍ സമ ഹോസ്പിറ്റലുമായും റൂവി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായും സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 200ലധികം ആളുകള്‍ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. സൗജന്യ നേത്ര പരിശോധന, ഡയറ്റിഷ്യന്‍, ജനറല്‍ മെഡിസിന്‍ എന്നിവയെല്ലാം ക്യാമ്പിന്റെ ഭാഗമായി ലഭ്യമായിരുന്നു.
പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ പി.എം. ജാബിര്‍ ഉദ്ഘാടനം ചെയ്തു. കൈരളി റൂവി യൂനിറ്റ് സെക്രട്ടറി റിയാസ് കോട്ടപ്പുറത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുഗതന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൈരളി പ്രവര്‍ത്തകരായ ബാലകൃഷ്ണന്‍, ഷാജി സെബാസ്റ്റ്യന്‍, സന്തോഷ് കുമാര്‍, രജി ഷാഹുല്‍, സുനില്‍ കുമാര്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് റൂവി ജനറല്‍ മാനേജര്‍ ഷാജഹാന്‍, ബദര്‍ അല്‍ സമ റൂവി ഓപറേഷന്‍ മാനേജര്‍ സാം വര്‍ഗീസ്, വിവിധ ഡോക്ടര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. നിധീഷ് കുമാര്‍ നന്ദി പറഞ്ഞു.
നേത്ര പരിശോധന, പ്രഷര്‍, ഷുഗര്‍, ഡയറ്റിങ്, ജനറല്‍ മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. ഇത്തരം ക്യാമ്പുകളും മറ്റു സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളും വരും നാളുകളിലും ഒമാനിലെ മറ്റു ഭാഗങ്ങളിലും വിപുലമായി സംഘടിപ്പിക്കുമെന്നും സംഘാടകര്‍ വാര്‍ത്തകുറിപ്പില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.