സലാല: തൃശൂർ മണ്ണൂത്തി സ്വദേശി കിഴക്കോത്ത് വീട്ടിൽ ആന്‍റണി (70) ചെന്നൈയിൽ നിര്യാതനായി. കുടുംബത്തോടൊപ്പം 40 വർഷത്തോളം സലാലയിൽ ഉണ്ടായിരുന്നു. സ്റ്റാർകോ മാനേജറായിരുന്നു. വലിയ സൗഹ്യദ വലയത്തിനുടമയായിരുന്നു.
2020ൽ പക്ഷാഘാതത്തെ തുടർന്നാണ് സലാലയിൽ നിന്ന് മടങ്ങിയത്. പിന്നീട് പക്ഷാഘാതത്തിൽ നിന്ന് സുഖം പ്രാപിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ വീഴ്ചയെ തുടർന്നാണ് മരണം സംഭവിച്ചത്.
ചെന്നൈയിലായിരുന്നു സ്ഥിര താമസം. ഭാര്യ: മാഗി. മക്കൾ: നിശ,നിത്യ, നിമ്മി. മ്യതദേഹം ചെന്നൈ ഹോളി ക്രോസ് ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കുമെന്ന് സാമൂഹ്യ പ്രവർത്തകൻ ബാബു കുറ്റ്യാടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.