രാജ്യത്തെ ഫലജുകളിലൊന്ന്
മസ്കത്ത്: കിണർ കുഴിക്കുന്നതടക്കമുള്ള വിവിധ ആവശ്യങ്ങൾക്കായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം മേയ് മാസത്തിൽ നൽകിയത് 774 ജല ലൈസൻസുകൾ. കിണറുകൾ, അണക്കെട്ടുകൾ, ഫലജ് എന്നിവ രജിസ്റ്റർ ചെയ്യുന്നതിനുള്ള അഭ്യർഥനകൾ, കിണർ കുഴിക്കൽ, വിവിധ ഗവർണറേറ്റുകളിലെ വികസന പദ്ധതികൾ എന്നിവ ഈ ലൈസൻസ് നൽകിയതിൽ ഉൾപ്പെടുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ ലൈസൻസ് നൽകിയത് ദാഖിലിയയിലാണ്- 153. വടക്കൻ ബാത്തിന, ദാഹിറ 125, വടക്കൻ ശർഖിയ 88, മസ്കത്ത് 84, തെക്കൻ ബത്തിന 80, തെക്കൻ ശർഖിയ 40, ദോഫാർ 11, മുസന്ദം 10, അൽ വുസ്തയിൽ ഒമ്പത് എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റുകളിൽ ലൈസൻസ് നൽകിയതിന്റെ കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.