ദോഫാർ: ഗതാഗതനിയമം ലംഘിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് 60 വാഹനങ്ങൾ റോയൽ ഒമാൻ പൊലീസ് പിടിച്ചെടുത്തു.
റോഡുകളിൽ മനഃപൂർവം ഗതാഗതം തടസ്സപ്പെടുത്തുകയും മറ്റ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഇടപെടൽ. റോഡ് നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തുന്ന കർശന പരിശോധനാനടപടികളുടെ ഭാഗമായാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതെന്ന് ആർ.ഒ.പി വ്യക്തമാക്കി.
സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നിയമനടപടികൾ അന്തിമഘട്ടത്തിലാണെന്നും ഇത്തരം അച്ചടക്കലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ നടപടി ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.