മസ്കത്ത്: ഒമാനിൽ 590 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളിൽ 496 പേർ സ്വദേശികളും 94 പേർ പ്രവാസികളുമാണ്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 79159 ആയി. 1181 പേർക്ക് രോഗം ഭേദമായി. ഇതോടെ രോഗമുക്തരുടെ എണ്ണം 61421 ആയി. 1940 പരിശോധനകളാണ് നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9 പേർ കൂടി മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 421 ആയി ഉയർന്നു. 63 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 511 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 187 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 17917 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. മസ്കത്തിലാണ് ഇന്ന് കൂടുതൽ പുതിയ രോഗികളുള്ളത്. 247 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. രണ്ടാമതുള്ള തെക്കൻ ബാത്തിനയിൽ 89 പേർക്കും പുതുതായി വൈറസ് ബാധ കണ്ടെത്തി.
വിലായത്ത് തലത്തിലെ കണക്കുകൾ പരിശോധിക്കുേമ്പാൾ സീബാണ് മുന്നിൽ. 135 പേർക്കാണ് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. 42 രോഗികളുള്ള ബർക്കയാണ് അടുത്ത സ്ഥാനത്ത്.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ, പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-8598,7669,21; ബോഷർ-10371,8924,33; മസ്കത്ത്- 1660,1634,32; അമിറാത്ത്-3266,2538,20; സീബ് -15370,12123, 135; ഖുറിയാത്ത്-1005,721,6.
2. വടക്കൻ ബാത്തിന: സുവൈഖ് -2820,2001,19; ഖാബൂറ-1082,659,8; സഹം-2342,1499,12; സുഹാർ -4441,2839,20; ലിവ -1207,779,11; ഷിനാസ് -1256,795,8.
3. തെക്കൻ ബാത്തിന: ബർക്ക-4342,3126,42; വാദി മആവിൽ-375,304,2; മുസന്ന-1955,1368,11; നഖൽ -404,274,2; അവാബി- 258,217,1; റുസ്താഖ് -1835,1305,31.
4. ദാഖിലിയ: നിസ്വ-1191,817,28; സമാഇൽ-1176,866,22; ബിഡ്ബിദ്-674,499,9; ഇസ്കി -555,417,7; മന-187,143,1; ഹംറ-224,160,3; ബഹ്ല -524,372,6; ആദം-248,194,0.
5. ദോഫാർ: സലാല- 2525,1820,26; മസ്യൂന-57,50,0; ഷാലിം-70,54,0; മിർബാത്ത്-168,168,0; തഖാ-17,13,0; തുംറൈത്ത്-61,47,1; റഖിയൂത്ത് -10,5,0; ദൽഖൂത്ത്-11,6,0; മഖ്ഷൻ-1,0,0; സദാ- 2,1,1.
6. അൽ വുസ്ത: ഹൈമ-158,136,1; ദുകം -1217,1167,0; അൽ ജാസിർ-195,160,0; മഹൂത് - 22,18,0.
7. തെക്കൻ ശർഖിയ: ബുആലി-1021,900,5; ബുഹസൻ-224,217,7; സൂർ-956,840,5; അൽ കാമിൽ -250,169,1; മസീറ-22,12,0.
8. വടക്കൻ ശർഖിയ: ഇബ്ര- 356,240,21; അൽ ഖാബിൽ-137,102,0; ബിദിയ -307,201,0; മുദൈബി -1035,734,7; ദമാ വതായിൻ-217,154,1; വാദി ബനീ ഖാലിദ് -77,47,1.
9. ബുറൈമി: ബുറൈമി -843,622,11; മഹ്ദ-24,19,1; സുനൈന-9,6,0.
10. ദാഹിറ: ഇബ്രി-1392,952,10; ദങ്ക്-151,115,1; യൻകൽ -201,158,0.
11. മുസന്ദം: ഖസബ് -37,29,0; ദിബ്ബ-12,9,0; ബുക്ക -8,6,0.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.