റെക്കോർഡ്​ വർധന; ഇന്ന്​ ഒമാനിൽ 513 പേർക്ക്​ കോവിഡ്​

മസ്​കത്ത്​: ഒമാനിൽ ഞായറാഴ്​ച 513 പേർക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതിൽ 334 പേരും വിദേശികളാണ്​. രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ച ശേഷം ഇതാദ്യമായാണ്​ ഇത്രയധികം പേർ വൈറസ്​ ബാധിതരാകുന്നു​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 7770 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1933 ആയി ഉയർന്നിട്ടുണ്ട്​. ചികിത്സയിലിരുന്ന രണ്ട്​ മലയാളികളടക്കം 36 പേർ ഇതുവരെ മരണപ്പെട്ടു. 5801 പേരാണ്​ നിലവിൽഅസുഖ ബാധിതരായിട്ടുള്ളത്​.  പുതിയ രോഗികളിൽ 389 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​.ഇതോടെ ഇവിടെ കോവിഡ്​ ബാധിതർ5909 ആയി. 960 പേരാണ്​ മസ്​കത്തിൽ അസുഖം സുഖപ്പെട്ടവർ. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെകണക്കുകൾ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-3192, 630; മസ്​കത്ത്​ -55, 9; ബോഷർ- 1249,150; അമിറാത്ത്​-194,16; സീബ്​ -1206,153; ഖുറിയാത്ത്​-13,2.
2. തെക്കൻ ബാത്തിന: ബർക്ക- 288, 140; വാദി മആവിൽ- 12,10; മുസന്ന-93, 45; നഖൽ -29,21; അവാബി- 45,44; റുസ്​താഖ്​ -75,37.  
3. വടക്കൻ ബാത്തിന: സുവൈഖ്​ -117, 42; ഖാബൂറ-26,16; സഹം-60,20; സുഹാർ -155,36; ലിവ -35,11; ഷിനാസ്​ -59,43.
4. ദാഖിലിയ:  നിസ്​വ-74, 61; സമാഇൽ-76,51; ബിഡ്​ബിദ്​-52,24;  ഇസ്​കി -23,13; മന- 3,3;  ഹംറ- 6,4;  ബഹ്​ല-30,22; ആദം-55,55.
5. തെക്കൻ ശർഖിയ: ബുആലി- 154,126; ബുഹസൻ- 4,1 സൂർ-59,22; അൽ കാമിൽ -32,11; മസീറ-1,0.
6. ദാഹിറ:  ഇബ്രി- 103,38; ദങ്ക്​-14,12; യൻകൽ -3,2.
7. ബുറൈമി:  ബുറൈമി -83, 8
8. വടക്കൻ ശർഖിയ:  ഇബ്ര- 13,8; അൽ ഖാബിൽ- 5,4; ബിദിയ -7,4; മുദൈബി-28,18; ദമാ വതായിൻ-6,0; വാദി ബനീ ഖാലിദ്​ -3,0.
9. ദോഫാർ:  സലാല- 23,16
10. മുസന്ദം: ഖസബ്​ -7,4, മദാ-1,1
11. അൽ വുസ്​ത: ഹൈമ-1,0; ദുകം -1,1.

Tags:    
News Summary - 513 more covid patients in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.