ബൗഷറിലെ വാണിജ്യസ്ഥാപനത്തിൽ അധികൃതർ പരിശോധന നടത്തുന്നു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽനിന്ന് കാലഹരണപ്പെട്ട 46 കാൻ പെയിന്റുകൾ പിടിച്ചെടുത്തു. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (സി.പി.എ) ആന്റി-കൊമേഴ്സ്യൽ ഫ്രോഡ് ഡിപ്പാർട്മെന്റിലെ ജുഡീഷ്യൽ കൺട്രോൾ ഓഫിസർമാർ ബൗഷർ വിലായത്തിലെ വാണിജ്യസ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടുന്നത്. പിടിച്ചെടുത്തവ ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് നശിപ്പിക്കും.
അനധികൃത വസ്തുക്കളുടെ പ്രചാരവും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായായിരുന്നു പരിശോധന.
ഉൽപന്നങ്ങളുടെ കാലഹരണതീയതികൾ വിദഗ്ധമായി മായ്ച്ചു കളഞ്ഞായിരുന്നു വിൽപന നടത്തിയിരുന്നത്. വാണിജ്യ സ്ഥാപനത്തിനെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.