??????? ????????? ??????????? ????????? ??????????????? ??????????????

വന്ദേഭാരത്​ രണ്ടാംഘട്ടം: ഒമാനിൽനിന്ന്​ കേരളത്തിലേക്ക്​ നാല്​ സർവിസുകൾ 

മസ്​കത്ത്​: ഗൾഫ്​ നാടുകളിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത്​ ദൗത്യത്തി​​െൻറ രണ്ടാം ഘട്ടം മെയ്​ 16 മുതൽ 22 വരെ നടക്കും. രണ്ടാം ഘട്ടത്തിൽ ഒമാനിൽനിന്ന്​ കേരളത്തിലേക്ക്​ നാല്​ സർവിസുകളാണ്​ ഉണ്ടാവുക. മൂന്നെണ്ണം മസ്​കത്തിൽനിന്നും ഒന്ന്​ സലാലയിൽനിന്നുമാണ്​. 

കൊച്ചി, തിരുവനന്തപുരം, കണ്ണൂർ വിമാനങ്ങൾ മസ്​കത്തിൽനിന്നും കോഴിക്കോ​ട്ടേക്കുള്ള വിമാനം സലാലയിൽ നിന്നുമാണ്​ പുറപ്പെടുക. മസ്​കത്തിൽ നിന്ന്​ ദൽഹി, ബംഗളൂരു, ഹൈദരാബാദ്​, ബിഹാറിലെ ഗയ എന്നിവിടങ്ങളിലേക്കും സർവിസുകൾ ഉണ്ട്​. മൊത്തം എട്ട്​ വിമാനങ്ങളാണ്​ രണ്ടാം ഘട്ടത്തിൽ ഒമാനും ഇന്ത്യക്കുമിടയിൽ പറക്കുക. 

വിമാനങ്ങളുടെ സമയക്രമത്തെ കുറിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. എംബസിയിൽ ഇതുവരെ രജിസ്​റ്റർ ചെയ്യാത്തവർക്ക്​ രജിസ്​ട്രേഷൻ നടത്താം​. രജിസ്​റ്റർ ചെയ്​തവരിൽ നിന്ന്​ അടിയന്തിരമായി പോകേണ്ടവരുടെ മുൻഗണന പട്ടിക തയാറാക്കിയാകും യാത്രക്ക്​ അവസരം നൽകുക. 

ഒന്നാംഘട്ടത്തിൽ ഒമാനിൽ നിന്ന്​ രണ്ട്​ വിമാനങ്ങളാണ്​ ഉണ്ടായിരുന്നത്​. മെയ്​ ഒമ്പതിന്​ കൊച്ചിയിലേക്കുള്ള ആദ്യ വിമാനത്തിൽ 177 മുതിർന്നവരും നാല്​ കുട്ടികളുമാണ്​ നാട്ടിലേക്ക്​ മടങ്ങിയത്​. ഇന്നലെ ചെന്നൈക്ക്​ പോയ രണ്ടാമത്തെ വിമാനത്തിൽ 180 മുതിർന്നവരും മൂന്ന്​ കുട്ടികളും നാട്ടിലേക്ക്​ മടങ്ങി. 

അംബാസഡർ മുനു മഹാവർ അടക്കം എംബസി ഉദ്യോഗസ്​ഥർ യാത്രാ ഒരുക്കങ്ങൾ ക്രമീകരിക്കാൻ മസ്​കത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു. അടിയന്തിര ചികിത്സ ആവശ്യമുള്ളവരും ഗർഭിണികളും വിസ കാലാവധി കഴിഞ്ഞവരും ജോലി നഷ്​ടപ്പെട്ടവരുമടക്കം നിരവധി പേരാണ്​ നാട്ടിലേക്ക്​ മടങ്ങാൻ എംബസിയിൽ രജിസ്​റ്റർ ചെയ്​ത്​ കാത്തിരിക്കുന്നത്​. 

മസ്​കത്തിൽനിന്നും സലാലയിലേക്കും കൂടുതൽ സർവിസുകൾ ഏർപ്പെടുത്തുന്നത്​ വഴി മാത്രമാണ്​ ദുരിതം പരിഹരിക്കാൻ സാധിക്കുകയുള്ളൂവെന്ന്​ സാമൂഹിക പ്രവർത്തകർ പറയുന്നു. നിലവിലെ സാഹചര്യത്തിൽ മസ്​കത്തിലും സമീപ ഗവർണറേറ്റുകളിലും സലാലയിലും എംബസിയിൽ നിന്നുള്ള വിളി കാത്തിരിക്കുന്നവരുടെ കാത്തിരിപ്പ്​ നീളാനാണ്​ സാധ്യത. 

Tags:    
News Summary - 4 more flights from oman to kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.