ഒ.ഐ.സി.സി ഒമാന്‍ പിരിച്ചുവിടണം  –മസ്കത്ത് പ്രിയദര്‍ശിനി കോണ്‍ഗ്രസ്

മസ്കത്ത്: രണ്ടോ മൂന്നോ നേതാക്കളുടെ കച്ചവട-വ്യക്തിഗത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമുള്ള സംഘടനയായി ഒ.ഐ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റി അധ$പതിച്ചെന്നും ഒമാനിലെ നൂറുകണക്കിന് സാധാരണ കോണ്‍ഗ്രസ് അനുഭാവികള്‍ക്ക് മാനക്കേടുണ്ടാക്കുന്ന ഈ സംഘടന എത്രയുംവേഗം പിരിച്ചുൃവിടാന്‍ പുതുതായി അധികാരമേല്‍ക്കുന്ന കെ.പി.സി.സി പ്രസിഡന്‍റ് തയാറാകണമെന്നും മസ്കത്ത് പ്രിയദര്‍ശിനി കോണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 
ചില സ്ഥാപിത താല്‍പര്യക്കാരുടെ സ്വാര്‍ഥതമൂലം ഇന്ന് ഒ.ഐ.സി.സിയില്‍ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല. മാത്രമല്ല, പരസ്പരം പോര്‍വിളികളും വിഴുപ്പലക്കലുമായി സാധാരണക്കാര്‍ക്ക് മാനക്കേടുണ്ടാക്കുകയാണ്. കെ.പി.സി.സി നിയോഗിച്ച നാലംഗ സമിതിക്കുപോലും ഇവരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, എ.ഐ.സി.സി അംഗീകാരമുള്ള മസ്കത്തിലെ കോണ്‍ഗ്രസ് പോഷകസംഘടനയായ ഞങ്ങളുമായി കൂടിക്കാഴ്ചക്ക് തയാറായ കെ.പി.സി.സി സമിതിയംഗങ്ങള്‍ അവസാനനിമിഷം അതില്‍നിന്ന് പിന്മാറി. തങ്ങളെ അപമാനിച്ച കെ.പി.സി.സി ഭാരവാഹികള്‍ക്കെതിരെ നടപടി വേണമെന്നും പ്രിയദര്‍ശിനി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറെ നാളുകളായി സംഘടനാപരമായി ഞങ്ങളുമായി സഹകരിക്കാത്തതിനെ കുറിച്ചും ഗ്രൂപ് തിരിഞ്ഞുള്ള ഏറ്റുമുട്ടലുകള്‍ക്കെതിരെയും കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന് പരാതിനല്‍കിയിട്ടും അതിന്മേല്‍ യാതൊരു നടപടിയും ഉണ്ടായില്ല. 
ഒ.ഐ.സി.സിയിലുണ്ടായ കൈയാങ്കളികള്‍ക്കെതിരെയും അച്ചടക്കനടപടിയോ കാരണം കാണിക്കലോ ഒന്നുംതന്നെ നടന്നില്ല.  വി.എം. സുധീരന്‍ മികച്ച കെ.പി.സി.സി പ്രസിഡന്‍റും മൂല്യങ്ങളുള്ള രാഷ്ട്രീയ നേതാവുമാണ്. എന്നാല്‍, ഗള്‍ഫിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഘടനാപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹം ഒന്നുംതന്നെ ചെയ്തില്ല. പുതുതായി ആ പദവിയില്‍ ആരുവന്നാലും അംഗീകരിക്കും. സംഘടനയെ ശക്തിപ്പെടുത്താനും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ഒ.ഐ.സി.സിയുമായി ചര്‍ച്ചക്ക് തയാറാണ്. 
എന്നാല്‍, നിലവിലെ ഒ.ഐ.സി.സി നേതൃത്വം അതിന് തയാറല്ല. പരസ്പരം കണ്ടാല്‍ പോര്‍വിളി നടത്തുന്ന ഒ .ഐ.സി.സി ഭാരവാഹികള്‍ പ്രിയദര്‍ശിനിയെ എതിര്‍ക്കുന്ന കാര്യത്തില്‍ ഒറ്റക്കെട്ടാണ്. അതുകൊണ്ടാണ് ഇന്നലെ നൂറുകണക്കിന് പ്രവര്‍ത്തകരുണ്ടായ പ്രിയദര്‍ശിനിയുടെ യോഗത്തില്‍ പങ്കെടുക്കുന്നതില്‍നിന്നും കെ.പി.സി.സി ഭാരവാഹികളെ ഇവര്‍ വിലക്കിയത്. 
പുതിയ കെ.പി.സി.സി പ്രസിഡന്‍റ് ഒ.ഐ.സി.സി ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കുകയും ഇന്‍കാസ്മാതൃകയില്‍ സംഘടനാ ശക്തമാക്കണമെന്നും ഇവരാവശ്യപ്പെട്ടു.  ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ തിരിച്ചുവരവ് ജനം ആഗ്രഹിക്കുന്നുവെന്നും അതിനായി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുള്‍പ്പെടെയുള്ള പരിപാടികളുമായി മുന്നോട്ടുപോകുമെന്നും പ്രിയദര്‍ശിനി ഭാരവാഹികള്‍ പറഞ്ഞു. 
ഉമ്മര്‍ എരമംഗലം, ഷൈജന്‍ കോഴിക്കോട്, റെജി ഇടിക്കുള, മൊയ്തു വേങ്ങലാട്ട്, വിദ്യന്‍ സുദേവ് പണിക്കര്‍, ഷെറീഫ് മാന്നാര്‍, സിറാജ് തലശ്ശേരി, അഫ്സല്‍ എടവണ്ണ, യാസര്‍ ഇടവണ്ണ, നിഹാത് ചാവക്കാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.