കേന്ദ്ര ഉത്തരവ് പാസ്പോര്‍ട്ട് ഓഫിസുകള്‍ മാനിക്കുന്നില്ല; പ്രവാസി അപേക്ഷകര്‍ ദുരിതത്തില്‍

മസ്കത്ത്: പാസ്പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ എളുപ്പമാക്കി രണ്ടുമാസം മുമ്പ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഇന്ത്യയിലെ പാസ്പോര്‍ട്ട് ഓഫിസുകള്‍ മാനിക്കുന്നില്ല. തങ്ങള്‍ക്ക് ഇതുസംബന്ധമായ ഉത്തരവ് ലഭിച്ചില്ളെന്ന കാരണംപറഞ്ഞാണ് പാസ്പോര്‍ട്ട് ഓഫിസ് ജീവനക്കാര്‍ അപേക്ഷകരെ വട്ടംകറക്കുന്നത്. പ്രവാസികളാണ് ഇതുമൂലം ഏറെ പ്രയാസം അനുഭവിക്കുന്നത്. കുട്ടികളുടെ പാസ്പോര്‍ട്ട് എടുക്കല്‍, ഭാര്യയുടെയോ ഭര്‍ത്താവിന്‍െറയോ പേര് പാസ്പോര്‍ട്ടില്‍ ചേര്‍ക്കല്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ക്കുള്ള നടപടിക്രമങ്ങളാണ് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ലഘൂകരിച്ചത്. 
എന്നാല്‍, നാട്ടിലെ പല പാസ്പോര്‍ട്ട് ഓഫിസ് ജീവനക്കാരും ഇതംഗീകരിക്കുന്നില്ല. അതിനാല്‍ ഒമാനില്‍ ബന്ധുക്കളുള്ള നിരവധിപേര്‍ക്ക് പാസ്പോര്‍ട്ട് ഓഫിസില്‍ പോയപ്പോള്‍ ഈ സേവനം ലഭ്യമായില്ല. 
ഭാര്യയുടെ പേര് ഭര്‍ത്താവിന്‍െറ പാസ്പോര്‍ട്ടിലോ ഭര്‍ത്താവിന്‍െറ പേര് ഭാര്യയുടെ പാസ്പോര്‍ട്ടിലോ ചേര്‍ക്കണമെങ്കില്‍ നേരത്തെ സാക്ഷ്യപ്പെടുത്തിയ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഭാര്യയുടെയോ ഭര്‍ത്താവിന്‍െറയോ സത്യവാങ്മൂല്യം സമര്‍പ്പിക്കുകയാണെങ്കില്‍ ഇ-വകുപ്പ് ഫോറം പൂരിപ്പിച്ച് പേരുകള്‍ ചേര്‍ക്കാവുന്നതാണ്. നേരത്തെ ഇതിന്‍െറ നടപടിക്രമങ്ങള്‍ ഏറെ സങ്കീര്‍ണമായിരുന്നു. പാസ്പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കണമെങ്കില്‍ പഞ്ചായത്ത് മുതല്‍ വിദേശകാര്യ മന്ത്രാലയംവരെ സാക്ഷ്യപ്പെടുത്തിയ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമായിരുന്നു. 
അതോടൊപ്പം പ്രായപൂര്‍ത്തിയത്തൊത്ത കുട്ടികള്‍ക്ക് പാസ്പോര്‍ട്ട് എടുക്കുന്നതും നേരത്തേ സങ്കീര്‍ണമായ പ്രവര്‍ത്തിയായിരുന്നു. ഇതിനായി ഇന്ത്യയിലെ പാസ്പോര്‍ട്ട് ഓഫിസില്‍ മാതാവും പിതാവും ഹാജരായി അപേക്ഷയില്‍ ഒപ്പിടണമായിരുന്നു. ഇവരിലാരെങ്കിലും വിദേശത്താണെങ്കില്‍ വിദേശത്തുള്ളവരുടെ സത്യവാങ്ങ്മൂലം ഇന്ത്യന്‍ എംബസികള്‍ സാക്ഷ്യപ്പെടുത്തി അയക്കുകയും വേണമായിരുന്നു. 
മസ്കത്തിലെ ഇന്ത്യന്‍ എംബസി അഞ്ച് റിയാല്‍ ഫീസ് ഇതിന് ഈടാക്കുകയും ചെയ്യിരുന്നു. എന്നാല്‍, പുതിയ ഉത്തരവനുസരിച്ച് നാട്ടിലുള്ള മാതാവോ പിതാവോ സത്യവാങ്മൂലം നല്‍കി അപേക്ഷ എഴുതിക്കൊടുത്താല്‍ കുട്ടികള്‍ക്ക് പാസ്പോര്‍ട്ട് എടുക്കാന്‍ കഴിയും. ഇത് വിദേശത്ത് കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ഏറെ അനുഗൃഹമായെങ്കിലും പല പാസ്പോര്‍ട്ട് ഓഫിസുകളും സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്ന വാശിയില്‍ ഉറച്ചുനിന്ന് അപേക്ഷകരെ വട്ടംകറക്കുകയാണ്. എന്നാല്‍, മാതാവും പിതാവും വിദേശത്താണെങ്കില്‍ രണ്ടുപേരും സംയുക്തമായി ഒപ്പിടേണ്ട സത്യവാങ്മൂലം ഇപ്പോഴും നിലവിലുണ്ട്. ഇത് ഇന്ത്യന്‍ എംബസികള്‍ സാക്ഷ്യപ്പെടുത്തുകയും വേണം. കേന്ദ്രസര്‍ക്കാറിന്‍െറ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് പാസ്പോര്‍ട്ട് എടുക്കുന്നതിനുള്ള സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തുന്നത് വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍, നാട്ടിലെ പല പാസ്പോര്‍ട്ട് ഓഫിസുകളും സത്യവാങ്മൂലമില്ലാതെ അപേക്ഷകള്‍ മടക്കിയതോടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് പല പ്രവാസികളും. മസ്കത്തിലെ ഇന്ത്യന്‍ എംബസിയിലത്തെിയ നിരവധിപേരെ അധികൃതര്‍ തിരിച്ചയച്ചിരുന്നു. നാട്ടിലുള്ള തന്‍െറ മകന് പുതുതായി പാസ്പോര്‍ട്ടെടുക്കാന്‍ മസ്കത്തിലെ ഇന്ത്യന്‍ എംബസിയിലത്തെിയപ്പോള്‍ സത്യവാങ്മൂലത്തിന്‍െറ ആവശ്യം ഇപ്പോഴില്ളെന്ന് അധികൃതര്‍ പറഞ്ഞതായി കണ്ണൂര്‍ സ്വദേശി ഷബീര്‍ പറഞ്ഞു. പാസ്പോര്‍ട്ട് എടുക്കാന്‍ ഇനിയെന്ത് ചെയ്യണമെന്നറിയാതെ വിഷമവൃത്തത്തിലാണ് ഷബീര്‍. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.