സ്​നേഹധനനായ ആ മനുഷ്യ സ്​നേഹി എല്ലാവരിലും കദനഭാരം നിറച്ച്​ കടന്നുപോയി. ചൊവ്വാഴ്​ച രാത്രി ദുബൈയിൽ നിന്നുള്ള ആദ്യ​ ഫോൺ വിളി ഞെട്ടലോടെയാണ്​ കേട്ടത്​. മസ്​കത്തിൽ ‘ഗൾഫ്​ മാധ്യമ’ത്തി​​​െൻറ എല്ലാമെല്ലാമായ ഷാജഹാൻ നാട്ടിൽ ഒരപകടത്തിൽ നിര്യാതനായെന്ന വാർത്ത ആദ്യം വിശ്വസിക്കാനായില്ല. വീണ്ടും പലരും വിളിച്ചു. ആ ദു:ഖവർത്ത കണ്ണീരോടെ കേൾക്കാ​നല്ലാതെ അകലെ നിന്ന്​ എനിക്കൊന്നു ചെയ്യാനാവില്ല; പ്രാർഥനമാത്രം.  
നിറഞ്ഞ ചിരിയോടെ എന്നും മസ്​കത്തിൽ ഞങ്ങ​െള സ്വീകരിക്കാറുള്ള ഷാജഹാ​ൻ ത​​​െൻറ ബിസിനസ്​ തിരക്കുകൾക്കിടയിലും 100 കിലോമിറ്റർ അകലെയുള്ള സൂറിൽ നിന്നും സ്വന്തം വാഹനമോടിച്ചു പാതിരാവിൽ പോലും വന്നെത്തുമായിരുന്നു. ‘ഗൾഫ്​മാ​ധ്യമ’ത്തി​ന്​ നേരിട്ട പല സങ്കീർണ ​പ്രശ്​നങ്ങളും  പരിഹരിക്കാൻ, ഒമാൻ മന്ത്രാലയങ്ങളുമായി  ബന്ധമുള്ള അദ്ദേഹം കാണിച്ച ശുഷ്​കാന്തി അനുസ്​മരണീയമാണ്​. അച്ചടി മുതൽ വിതരണം വരെയും ഒാഫിസ്​ സംവിധാനം മുതൽ ജീവനക്കാരുടെ താമസ സൗകര്യം വരെയും സ്​പോൺസറെ കണ്ടെത്തുന്നതു മുതൽ ബാങ്ക്​ ഇടപാടുകൾ വരെയും സുതാര്യവും സൗകര്യപ്രദവുമായ രീതിയിൽ പരിഹരിച്ചു തരുന്നതിൽ  അ​േദ്ദഹത്തി​​​െൻറ സേവനം വിലമതിക്കാനാവത്തതാണ്​. 
അറബി, ഇംഗ്ലീഷ്​ ഭാഷകൾ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവീണ്യ ശാന്തപുരം ഇസ്​ലാമിയ കോളജ്​ പഠനകാലത്ത്​ ​േനടിയെടുത്തത്​​ ഏറ്റവുമേറെ പ്രയോജനപ്പെട്ടത്​ ഒമാനിലെ പ്രവാസി സമൂഹത്തിനാണ്​.  നിരവധി സാമൂഹിക സേവന സംഘടനകളുമായി ബന്ധമുണ്ടായിരുന്ന അദ്ദേഹത്തി​​​െൻറ സഹായം സാധാരണക്കാരായ പ്രവാസികൾക്ക്​ ഏറെ പ്ര​േയാജനമായിട്ടുണ്ട്​. 
ആർക്കും എപ്പോഴും ബന്ധപ്പെടാവുന്നതായിരുന്നു അദ്ദേഹത്തി​​​െൻറ ഒാഫിസ്​. ‘ഗൾഫ്​ മാധ്യമ’ത്തി​​​െൻറയും മീഡിയവൺ ചാനലി​​​െൻറയും ഒാണററി റസിഡൻറ്​ മാനേജർ എന്ന സ്​ഥാനം അലങ്കരിക്കുന്നതോടൊപ്പം ഇന്ത്യൻ എംബസിയുടെ കിഴക്കൻ മേഖല പ്രതിനിധി കൂടിയായിരുന്ന അദ്ദേഹം. 
സൂർ ഇന്ത്യൻ സ്​കൂൾ മാനേജിങ്​ കമ്മിറ്റി പ്രസിഡൻറ്​ സ്​ഥാനവും വിദ്യാഭ്യാസ രംഗത്ത്​ പ്രവർത്തിക്കുന്ന സാംസ്​കാരിക സംഘടനകളുടെ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്​. സാമൂഹിക സാംസ്​കാരിക മേഖലകളിലുള്ള സേവനങ്ങൾക്ക്​ നിരവധി അംഗീകാരവും ലഭിച്ചിട്ടുണ്ട്​. 
സൂർ ആസ്​ഥാനമായി ഒമാനിൽ 12 ശാഖകളുള്ള ‘അൽഹരീബ്​’ ബിൽഡിങ്​ മെറ്റീരിയൽ സ്​ഥാപനങ്ങളുടെ ഉടമ കൂടിയായ ഷാജഹാൻ കേരളത്തിൽ ബൃഹത്​ സംരംഭത്തിന്​ തുടക്കം കുറിക്കാനുള്ള ഒരുക്കങ്ങൾ നടത്തിവരവെയാണ്​ ലോകത്തോട്​ വിടപറഞ്ഞത്​. ആത്​മാർഥതതയുടെയും അർപ്പണബോധത്തി​​​െൻറയും ആൾരൂപമായ അദ്ദേഹം തൊ​ട്ട​െതാക്കെ വളർന്ന്​ വലുതായി വരുന്ന കാഴ്​ചയാണ്​ മുപ്പതാണ്ട്​ പ്രവാസ ജീവിതത്തിലൂ​െട നമുക്ക്​ കാണിച്ചു തന്നത്​.  ഏറ്റവ​ും മികച്ച തൊഴിലുടമ, തൊഴിലാളി ബന്ധത്തിന്​ മാതൃകയാവൻ അദ്ദേഹത്തിനായിട്ടുണ്ട്​. ജീവിത വിശുദ്ധിയും കൃത്യനിഷ്​ഠയും നിഷ്​കളങ്കതയുമാണ്​ അദ്ദേഹത്തി​​​െൻറ വളർച്ചക്കാധാരം. 
പ്രവാസി സംഘടനകൾക്കിടയിലെ അനാരോഗ്യകരമായ ഇട​െപടലുകൾ തീർക്കാൻ നിഷ്​പക്ഷനായ മധ്യസ്​ഥ​​​െൻറ റോൾ അദ്ദേഹം ഭംഗിയായ കൈാര്യം ചെയ്​തത്​ പലരും അനുസ്​മരിക്കാറുണ്ട്​. ഇന്ത്യൻ എംബസിയുടെ അംഗീകാരം അതിനുള്ള സാക്ഷ്യപത്രമാണ്​. 
ത​​​െൻറ സമ്പാദ്യത്തി​​​െൻറ നല്ലൊരുഭാഗം മതധാർമിക വിദ്യാഭ്യാസ മാധ്യമ സംരഭങ്ങൾക്കും ആതുര ശുശ്രൂഷക്കും നീക്കിവെച്ച്​ കൊണ്ടാണ്​ അദ്ദേഹം വിടവാങ്ങിയത്​. ത​​​െൻറ അഭാവത്തിലും അത്തരം സത്​കർമങ്ങൾക്ക്​ യാതൊരു ഭംഗവും സംഭവിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും അദ്ദേഹം ചെയ്​ത്​ വെച്ചിട്ടുണ്ട്​. ത​​​െൻറ അര നൂറ്റാണ്ടുകാലത്തെ ഭൗമിക ജീവിതത്തിന്​ വിരാമം കുറിക്കാൻ സമയമായെന്ന ഉത്തമ ബോധ്യത്തോടെ പാരത്രിക ജീവിതത്തിലേക്കുള്ള പാഥേയം അദ്ദേഹം നേരത്തെ തയാറാക്കി വെച്ചതായിരിക്കാം.
അദ്ദേഹത്തി​​​െൻറ വിയോഗം ദുഃഖത്തിലാഴ്​ത്തിയ കുടുംബത്തോടൊപ്പം മാധ്യമം, ഗൾഫ്​ മാധ്യമം, മീഡിയാവൺ കുടുംബവും പങ്ക്​ ചേരുന്നു. സൽകർമങ്ങൾക്ക്​ ജഗന്നിയന്താവായ അല്ലാഹു ഇരട്ടിയിരട്ടി പ്രതിഫലം നൽക​െട്ട എന്ന്​ പ്രാർഥിക്കുന്നു. പരിശുദ്ധ റമദാനി​​​െൻറ പുണ്യദിനരാത്രങ്ങളെ ആവാഹിച്ചെടു​ത്ത സമാശ്വാസത്തോടെ, സന്തോഷ ഹർഷങ്ങളോടെ അദ്ദേഹത്തി​​​െൻറ ആത്​മാവ്​​ ത​​​െൻറ നാഥനിലേക്ക്​ തിരിച്ചു​േപായി. നാഥനെ തൃപ്​തിപ്പെട്ടും നാഥ​​​െൻറ തൃപ്​തിക്ക്​ പാത്രീഭവിച്ചും രക്​തസാക്ഷിയുടെ വേഷത്തിൽ സ്വർഗകവാടത്തിൽ മാലാഖമാർ അദ്ദേഹത്തെ മറ്റ്​ സച്ചരിതരായ സജ്ജനങ്ങൾക്കൊപ്പം സ്വീകരിക്കും. നമുക്ക്​ പ്രാർഥിക്കാം...
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.