ഗള്‍ഫ്ടെക് പത്താം വാര്‍ഷികാഘോഷ പരിപാടികള്‍

സലാല: ഒമാനിലെ ബില്‍ഡിങ് മെറ്റീരിയല്‍സ് വ്യാപാര മേഖലയിലെ പ്രമുഖ സ്ഥാപനമായ ഗള്‍ഫ്ടെക് പത്താം വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. സലാല ദാരിസ് പാര്‍ക്കില്‍ രാവിലെ ഒമ്പതുമണിയോടെ ആരംഭിച്ച മത്സരങ്ങള്‍ ഗള്‍ഫ്ടെക് മാനേജ്മെന്‍റ് അംഗങ്ങളുടെയും ജീവനക്കാരുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 
ഷോട്ട്പുട്ട്, ഫുട്ബാള്‍ ഷൂട്ടൗട്ട്, ബാള്‍ത്രോ, കബഡി, വടംവലി, ബാഡ്മിന്‍റണ്‍ തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്. സനാഇയ്യ ഡിവിഷനാണ് ഓവറോള്‍ കിരീടം നേടിയത്. അമീന്‍ കെ.വി, അനില്‍ ഡാനിയേല്‍ (ഷോട്ട്പുട്ട്), നൂറുല്‍ ഇസ്ലാം (ബാള്‍ത്രോ) എന്നിവര്‍ വ്യക്തിഗത ഇനങ്ങളില്‍ ഒന്നാമതത്തെി. 
ഡബിള്‍സില്‍  ഇംതിയാസ്, ഫൈസല്‍ (ബാഡ്മിന്‍റണ്‍), ഗ്രൂപ് ഇനങ്ങളില്‍ ടീം സനാഇയ്യ 1(കബഡി), ടീം സനാഇയ്യ-2 (വടംവലി), ടീം റോയല്‍ ജി.ടി (ഷൂട്ടൗട്ട്) എന്നിവര്‍ക്കാണ് ഒന്നാം സ്ഥാനം. ഷോട്ട്പുട്ടില്‍ ശുഹൈബ് ഇ.വിയും ബി. ഹംസയും രണ്ടാമതും ആരിഫ്, റാസിഖ് എന്നിവര്‍ മൂന്നാം സ്ഥാനത്തും എത്തി. ബാള്‍ത്രോയില്‍ മുഹ്സിനും ബാഡ്മിന്‍റണില്‍ ഉനൈസ്, സഫ്വാന്‍ എന്നിവരും രണ്ടാം സ്ഥാനം നേടി. 
വിജയികള്‍ക്ക് ഹാഷിം കെ.എം, ബഷീര്‍ അഹ്മദ് പി.കെ, മുഹമ്മദ് സാദിഖ്, ഇ.എം.എ റാസിഖ്,  കാദര്‍ പി.കെ, യു.എ.ലത്തീഫ്, പി.കെ. അജിനാസ്, പി.വി ശിഹാബുദ്ദീന്‍,സല്‍മാനുല്‍ ഫാരിസ്, താഹിര്‍.കെ, ജംഷീര്‍ മാഹി, പി.എം ഫൈസല്‍, കെ.ഹംസ, മാജിദ് സി.കെ, ഇംതിയാസ് പി.എന്‍, യുസുഫ് പി.പി, വൈശാഖ്, വി. അന്‍സാര്‍ തുടങ്ങിയവര്‍ ട്രോഫികളും ഉപഹാരങ്ങളും സമ്മാനിച്ചു. 
ലാന്‍റക്സ്, യൂറോതേം എന്നീ പ്രമുഖ ബ്രാന്‍റുകള്‍ നല്‍കിയ ഉപഹാരങ്ങളും  വിജയികള്‍ക്ക് സമ്മാനിച്ചു. യൂസുഫ് പി.പി, ഇംതിയാസ് പി.എന്‍, സല്‍മാനുല്‍ ഫാരിസ്, ഫൈസല്‍ പി.എം, ജംഷീര്‍ മാഹി, പി.വി. ശിഹാബുദ്ദീന്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. കെ. മുഹമ്മദ് സാദിഖ് സ്വാഗതവും യു.എ. ലത്തീഫ് നന്ദിയും പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.