മസ്കത്ത്: ന്യൂനമര്‍ദത്തെ തുടര്‍ന്ന് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ചയും കാറ്റും മഴയുമുണ്ടായി. മസ്കത്ത് അടക്കം വടക്കന്‍ ഗവര്‍ണറേറ്റുകളുടെ വിവിധ ഭാഗങ്ങളിലാണ് പുലര്‍ച്ചെ മുതല്‍ കനത്ത കാറ്റും മഴയും ഉണ്ടായത്. ചിലയിടങ്ങളില്‍ ഇടിവെട്ടും ഉണ്ടായി. മസ്കത്തിന് പുറമെ ബുറൈമി, ബാത്തിന പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളിലാണ് മഴ തിമിര്‍ത്തു പെയ്തത്. പലയിടങ്ങളിലും രാത്രിയും മൂടിക്കെട്ടിയ അന്തരീക്ഷവും തണുത്ത കാലാവസ്ഥയുമാണ്. ന്യൂനമര്‍ദത്തിന്‍െറ ഫലമായി ഇന്നും മഴക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുവടക്കന്‍ ബാത്തിന, ദാഹിറ, മസ്കത്ത്, ദാഖിലിയ, തെക്ക് വടക്കന്‍ ശര്‍ഖിയ പ്രവിശ്യകളില്‍ ഇന്നും മഴക്ക് സാധ്യതയേറെയാണ്. മഴയെ തുടര്‍ന്ന് വിവിധയിടങ്ങളിലായി ചൊവ്വാഴ്ച രാവിലെ ചെറുതും വലുതുമായ വാഹനാപകടങ്ങളുണ്ടായതായി ആര്‍.ഒ.പി അറിയിച്ചു. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ബുറൈമിയില്‍ പുലര്‍ച്ചെ നാലുമണിയോടെ ഇടിമിന്നലിന്‍െറ അകമ്പടിയോടെയാണ് കനത്ത മഴയത്തെിയത്. വാദികള്‍ നിറഞ്ഞൊഴുകിയതിന്‍െറ ഫലമായി പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ഖാബൂറ, സഹം, അല്‍ഖൂദ്, റുസ്താഖ് മേഖലകളില്‍ പലയിടത്തും വാദികള്‍ നിറഞ്ഞൊഴുകി. സുവൈഖ് അടക്കം സ്ഥലങ്ങളില്‍ ചാറ്റല്‍മഴ മാത്രമാണ് ഉണ്ടായത്. മസ്കത്ത് ഗവര്‍ണറേറ്റില്‍ എട്ടുമണിയോടെയാണ് മഴക്ക് തുടക്കമായത്. കനത്ത മഴക്ക് ഒപ്പം ചിലയിടങ്ങളില്‍ ശക്തമായ കാറ്റും അനുഭവപ്പെട്ടു.
റൂവി, ഗാല, സീബ്, മബേല തുടങ്ങി വിവിധയിടങ്ങളില്‍ അരമണിക്കൂറോളമാണ് ശക്തമായ മഴ പെയ്തത്. പിന്നീട് മഴ നിന്നെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു പലയിടത്തും. ഉച്ചയോടെ വീണ്ടും ചാറ്റല്‍മഴ അനുഭവപ്പെടുകയും ചെയ്തു. മസ്കത്ത് എക്സ്പ്രസ്വേയടക്കം വിവിധ റോഡുകളില്‍ വെള്ളം കയറിയതിനാല്‍ ഗതാഗത തടസ്സവുമുണ്ടായി. എയര്‍പോര്‍ട്ട് റോഡ്, നവംബര്‍ 18 സ്ട്രീറ്റ്, അല്‍ ഖുവൈര്‍, ഒമാന്‍ ക്ളബ് ഭാഗങ്ങളിലെ സിഗ്നലുകള്‍ കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായി. കുറഞ്ഞത് നാലു സെറ്റ് സിഗ്നലുകള്‍ എങ്കിലും പ്രവര്‍ത്തനരഹിതമായതായി പൊലീസ് അറിയിച്ചു. സിഗ്നല്‍ തകരാറിലായതിനെ തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ കനത്ത ഗതാഗത കുരുക്കാണ് ഉണ്ടായത്. സ്കൂളുകള്‍ക്ക് ഉച്ചക്കുശേഷം അവധി നല്‍കുകയും ചെയ്തു. മസ്കത്ത് ഫെസ്റ്റിവല്‍ വേദികളിലെ ചൊവ്വാഴ്ച രാത്രിയിലെ പരിപാടികളും റദ്ദാക്കി. രാത്രിയും മഴ തുടരുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇന്ന് പതിവുപോലെ ഫെസ്റ്റിവല്‍ വേദികള്‍ തുറക്കുമെന്നും മസ്കത്ത് നഗരസഭാധികൃതര്‍ അറിയിച്ചു. മോശം കാലാവസ്ഥയുടെ ഫലമായി ഗോവയില്‍നിന്നുള്ള ഒമാന്‍ എയറിന്‍െറ ഡബ്ള്യു.വൈ 210 വിമാനം അല്‍ ഐനിലേക്ക് തിരിച്ചുവിട്ടു. ഉച്ചക്ക് ഒരുമണിയോടെയാണ് വിമാനം തിരിച്ച് മസ്കത്തിലത്തെിയത്.
മത്രയില്‍ ഒമ്പതു മണിയോടെയാണ് മഴയത്തെിയത്. കടകള്‍ തുറക്കുന്നതിന് മുമ്പേ മഴ പെയ്തതിനാല്‍ കച്ചവടക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചില്ല. റോഡിലൂടെ മഴവെള്ളം കുത്തിയൊലിച്ച് സൂഖിലൂടെ പരന്ന് ഒഴുകിയതിനാല്‍ സൂഖിലെ മിക്ക കടകളും രാവിലെ തുറന്നുപ്രവര്‍ത്തിച്ചില്ല. ചുരുങ്ങിയ സമയമേ മഴ പെയ്തുള്ളൂവെങ്കിലും ഉച്ചവരെ സൂഖിന് സമീപത്തുള്ള റോഡിലൂടെ വെള്ളമൊഴുകിയത് സൂഖിലത്തെിയവര്‍ക്കും മറ്റും പ്രയാസമുണ്ടാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.