ഗാല സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ്  പള്ളിയില്‍ ഇടവക പെരുന്നാള്‍ നാളെ മുതല്‍

മസ്കത്ത്: ഗാല സെന്‍റ് മേരീസ്  ഓര്‍ത്തഡോക്സ് പള്ളിയിലെ  ഈ വര്‍ഷത്തെ ഇടവക  ദിനാചരണം, മാതാവിന്‍െറ കതിരുകളുടെ  പെരുന്നാള്‍, ആദ്യ ഫല ശേഖരണം, വചന പ്രഘോഷണം എന്നിവ വെള്ളിയാഴ്ച മുതല്‍ 20ാം തീയതി വരെ ഗാല പള്ളിയങ്കണത്തില്‍ നടക്കും. അങ്കമാലി ഭദ്രാസന അധിപനും യുവജന പ്രസ്ഥാനം പ്രസിഡന്‍റുമായ  യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരിക്കും. ഫാ. എബി ഫിലിപ്പ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കും. വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് പ്രഭാത നമസ്കാരത്തിനും കുര്‍ബാനക്കും ശേഷം പെരുന്നാള്‍ കൊടിയേറ്റം നടക്കും. വൈകീട്ട്  ആറുമുതല്‍ ഭക്ഷ്യമേളയും വിവിധ കലാപരിപാടികളും ഗാനസന്ധ്യയുമുണ്ടാകും. 
15 മുതല്‍ 19 വരെ വൈകീട്ട് ഏഴുമുതല്‍  സന്ധ്യാനമസ്കാരം, ഗാന ശുശ്രൂഷ, വചന പ്രഘോഷണം എന്നിവ നടക്കും. 19ന് വൈകീട്ട്  ഭക്തിനിര്‍ഭരമായ റാസയും നടക്കും.  20ന് രാവിലെ ഏഴുമുതല്‍  പ്രഭാത നമസ്കാരം, കുര്‍ബാന, നേര്‍ച്ച വിളമ്പ്, പത്തുമണി മുതല്‍ പൊതുസമ്മേളനം, മെറിറ്റ് അവാര്‍ഡ് വിതരണം, വിവിധ കലാപരിപാടികള്‍, ഭക്ഷ്യമേള, കുട്ടികളുടെ ഫാന്‍സി ഡ്രസ് തുടങ്ങിയ പരിപാടികള്‍ നടക്കും.  പെരുന്നാള്‍ നടത്തിപ്പിന് വികാരി ഫാ. ജോര്‍ജ് വര്‍ഗീസ്, ട്രസ്റ്റി ഡോ. പ്രകാശ് നൈനാന്‍, കണ്‍വീനര്‍ എബി ഉമ്മന്‍, എം.എം. മാത്യു എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.