മസ്കത്ത്: 2026 മുതല്‍ ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍ റൗണ്ടില്‍ പന്തുതട്ടാന്‍ 48 രാജ്യങ്ങള്‍ക്ക് അവസരം നല്‍കുന്നതിനുള്ള ഫിഫ തീരുമാനം ഒമാനിലെ ഫുട്ബാള്‍ പ്രേമികളെ ആഹ്ളാദത്തിന്‍െറ പരകോടിയിലത്തെിച്ചിരിക്കുകയാണ്. കൂടുതല്‍ ടീമുകള്‍ക്ക് അവസരമൊരുക്കാനും മത്സരം കൊഴുപ്പിക്കാനും ലക്ഷ്യമിട്ടാണ് ഫിഫ ഇത്തരം തീരുമാനത്തിലത്തെിയത്. ടീമുകളുടെ എണ്ണത്തിലെ വര്‍ധന ലോകകപ്പിന്‍െറ നിലവാരം കുറക്കുമെന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ ആക്ഷേപത്തിനിടയിലും ഫിഫയുടെ പുതിയ അമരക്കാരന്‍ തീരുമാനവുമായി മുന്നോട്ടു തന്നെയാണ്. ടീമുകളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് അവസരം കൂടുമെന്ന പ്രതീക്ഷയെ പലരും ചോദ്യംചെയ്തു തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ഒമാന് ആ പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് ഒമാന്‍െറ പ്രകടനം തെളിയിക്കുന്നത്. കഴിഞ്ഞ ഏതാനും ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ കപ്പിനും ചുണ്ടിനുമിടയില്‍ വെച്ചാണ് ഒമാന്‍ മറിഞ്ഞുവീണത്. ഏഷ്യ, ഓഷ്യാന മത്സരങ്ങളിലും പ്ളേഓഫുകളിലും നിര്‍ഭാഗ്യംകൊണ്ട് മാത്രമാണ് ഒമാന് അവസരം നഷ്ടപ്പെട്ടത്. പുതിയ നിയമം വഴി ഒമാന് മാത്രമല്ല, ഗള്‍ഫിലെ മറ്റ് ഏതാനും രാജ്യങ്ങള്‍ക്കും സുവര്‍ണാവസരമാണ്. 2010ല്‍ ബഹ്റൈനും സൗദിയും യു.എ.ഇയും ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. 1990, 94 ലോകകപ്പില്‍ സൗദിയും കുവൈത്തും കളിച്ചിരുന്നു. 2022ലെ ലോകകപ്പില്‍ ആതിഥേയരെന്ന നിലയില്‍ ഖത്തറും കളിക്കും.
ഗള്‍ഫിലെ മറ്റേതു ടീമിനേക്കാളും കളിമികവില്‍ ഒമാന്‍ ഇന്ന് ഏറെ മുന്നിലാണ്. ദേശീയ ഫുട്ബാള്‍ ടീം കോച്ച് പിം വെര്‍ബിക്കിന്‍െറ നേതൃത്വത്തില്‍ ഒമാന്‍ ഫുട്ബാള്‍ ഉയരങ്ങള്‍ കീഴടക്കുമെന്നാണ് പ്രതീക്ഷയെന്ന് മത്രയിലെ ഫുട്ബാള്‍ പ്രേമി ഖലീല്‍ അല്‍ ബലൂഷി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.