സര്‍ഗവേദി നാടകോത്സവം യാസിന്‍െറ ‘ജാലകം’ ഒന്നാമത്

സലാല: സര്‍ഗവേദി സലാലയില്‍ ഒരുക്കിയ നാടകോത്സവത്തില്‍ യൂത്ത് അസോസിയേഷന്‍ ഓഫ് സലാല (യാസ്) അവതരിപ്പിച്ച ജാലകം ഒന്നാമതത്തെി. 
കാഴ്ചകള്‍ക്കപ്പുറമുള്ള യാഥാര്‍ഥ്യങ്ങളുടെ  കഥ പറഞ്ഞ നാടകത്തിന്‍െറ സംവിധായകന്‍ ശിഹാബ് വി.എന്‍.ബിതന്നെയാണ് ഈ വര്‍ഷത്തെയും മികച്ച സംവിധായകന്‍. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മൈതാനിയില്‍ നടന്ന നാടകോത്സവം മന്‍പ്രീത് സിങ് ഉദ്ഘാടനം ചെയ്തു. മോഹന്‍ദാസ് തമ്പി സ്വാഗതം പറഞ്ഞു. സുരേഷ് മേനോന്‍ പരിപാടി നിയന്ത്രിച്ചു. 
യാസ് കലാവേദി,എസ്.എന്‍ കലാവേദി, മലയാള വിഭാഗം, മലയാളി ആര്‍ട്സ് അസോസിയേഷന്‍, മന്നം സാംസ്കാരിക വേദി, ഇന്ത്യന്‍ വെല്‍ഫെയര്‍ ഫോറം, എസ്.എം.സി.എ സലാല എന്നിവയുടെ കീഴില്‍ ഏഴ് നാടകങ്ങളാണ് അരങ്ങിലത്തെിയത്. 
ജാലകത്തിലെ മികച്ച അഭിനയത്തിന് അനീഷ് ടോണിയെ മികച്ച നടനായും കൊമാലയിലെ അഭിനയത്തിന് ധന്യ മനോജിനെ മികച്ച നടിയായും തെരഞ്ഞെടുത്തു. ഗോപിക ഹരീഷാണ് മികച്ച ബാലതാരം. മലയാള വിഭാഗം അവതരിപ്പിച്ച തങ്കവും മന്നം സാംസ്കാരിക വേദി അവതരിപ്പിച്ച കൊമാലയും മികച്ച രണ്ടാമത്തെ നാടകങ്ങളായി.
 ഗംഗാധരന്‍, സലീല്‍ ബാബു, പ്രതീഷ്, ജോളി രമേഷ് എന്നിവര്‍ രണ്ടാമത്തെ മികച്ച നടീനടന്മാരായി. മസ്കത്തില്‍നിന്നത്തെിയ സുനില്‍ കുമാര്‍, വെങ്കടേശ് വിശ്വനാഥന്‍, സുരേഷ് മേനോന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. നിരവധിയാളുകള്‍ മത്സരം കാണാന്‍ എത്തിയിരുന്നു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പിന്നീട് വിതരണം ചെയ്യും.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.