സലാല കൊലപാതകം ഷെബിന്‍െറ ഭര്‍ത്താവിനെ വിട്ടയച്ചു

സലാല: ഇടുക്കി സ്വദേശിനി ഷെബിന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച ഭര്‍ത്താവ് ജീവനെ പൊലീസ് തിങ്കളാഴ്ച വിട്ടയച്ചു. 
പുറത്തിറങ്ങിയ ജീവന്‍ നാട്ടിലെ ഷിബിന്‍െറ മാതാപിതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. സുഹൃത്തുക്കള്‍ ജീവനെ ജോലി ചെയ്യുന്ന ഗാര്‍ഡന്‍സ് മാളിലെ സഫീര്‍ ഇന്‍റര്‍നാഷനല്‍ ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. 
മൃതദേഹത്തിന്‍െറ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെങ്കിലും എന്ന് നാട്ടില്‍ കൊണ്ടുപോകുന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. 
ഇതിനിടെ ഒമാനിലെ ഇന്ത്യന്‍ എംബസി ഒമാന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് അന്വേഷണ പുരോഗതി ആരാഞ്ഞതായി അറിയുന്നു. സലാലയില്‍ നടന്ന കൊലപാതകങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ളെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്നാണ് കരുതുന്നതെന്നും സലാലയിലെ എംബസി വൃത്തങ്ങള്‍ പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.