മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ക്ളബ് മലയാളം വിഭാഗത്തിന്‍െറ ഇരുപതാം വാര്‍ഷികാഘോഷ പരിപാടികള്‍ മാര്‍ച്ച് നാലിന് സമാപിക്കും.
അന്നേദിവസം രാത്രി ഏഴിന് ഗ്രാന്‍റ് മില്ളേനിയം ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ ഡോ. ബാബുപോള്‍ ഐ.എ.എസ് വിശിഷ്ടാതിഥിയും ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥിയുമായിരിക്കും.
ഇന്ത്യന്‍ സോഷ്യല്‍ക്ളബ് ചെയര്‍മാന്‍ ഡോ. സതീഷ് നമ്പ്യാര്‍ അടക്കം വിവിധ സാമൂഹിക സംഘടനകളുടെയും ബിസിനസ് രംഗത്തെയും പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ചലച്ചിത്ര പിന്നണി ഗായിക മഞ്ജരിയും സംഘവും അവതരിപ്പിക്കുന്ന ലൈവ് ഗസല്‍ സംഗീത പരിപാടിയും നടക്കും. ഇരുപതാം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി ഒമാന്‍ കാന്‍സര്‍ അസോസിയേഷനുമായി അര്‍ബുദത്തിനെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമെന്ന് മലയാളം വിഭാഗം കണ്‍വീനര്‍ ജി.കെ. കാരണവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21നാണ് ഇരുപതാം വാര്‍ഷികാഘോഷ പരിപാടികള്‍ ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി കേരളോത്സവമടക്കം വിവിധ പരിപാടികള്‍ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.