ജന മനസ്സറിഞ്ഞ് ഫെഡറിക്കും പട്രീഷ്യയും സൈക്കിളില്‍ ചുറ്റിയത് 30 രാഷ്ട്രങ്ങള്‍ 

മസ്കത്ത്: ആംസ്റ്റര്‍ഡാം സ്വദേശികളായ ഫെഡറിക്കിനും പട്രീഷ്യക്കും ലോകം ചുറ്റിക്കാണുക എന്നത് കേവലം വിനോദം മാത്രമല്ല, മറിച്ച് ലോകത്ത് വിവിധ ജനങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് മനസ്സിലാക്കുക കൂടിയാണ്. അതിനായി അവര്‍ തെരഞ്ഞെടുത്ത വഴിയും വ്യത്യസ്തമാണ്. സൈക്കിളിലാണ് ഈ സുഹൃത്തുക്കളുടെ ലോകസഞ്ചാരം. ഇതിനോടകം മുപ്പതിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ഓരോ രാജ്യത്തെയും ജനങ്ങളെയും വ്യത്യസ്തങ്ങളായ ജീവിതരീതികളെയും മനസ്സിലാക്കിയുള്ള യാത്ര ഇവര്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 

ഞായറാഴ്ചയാണ് ഇവര്‍ മസ്കത്തില്‍ എത്തിയത്. ഇവിടത്തെ ഭൂപ്രകൃതിയാണ് തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ഇവര്‍ പറയുന്നു. ഒമാനി ജനതയെ കുറിച്ചും ഇവര്‍ക്ക് വളരെ നല്ല അഭിപ്രായംതന്നെയാണ്. സൈക്കിളില്‍ ഘടിപ്പിച്ചിട്ടുള്ള ജി.പി.എസാണ് യാത്രസഹായി. ഭക്ഷണം പാചകം ചെയ്യാനും രാത്രി കിടന്നുറങ്ങാനുള്ള ടെന്‍റുകളുമടക്കം സകല സന്നാഹങ്ങളും സൈക്കിളില്‍തന്നെ കൊണ്ടുനടക്കുന്നുണ്ട്. ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങള്‍ നിമിത്തം ഒമാനിലെ പ്രധാന റോഡുകളില്‍ സൈക്കിള്‍ സഞ്ചാരം എളുപ്പമല്ളെന്ന് ഇവര്‍ പറയുന്നു. എന്നാല്‍, ഉള്‍റോഡുകളില്‍ സൈക്കിള്‍ സഞ്ചാരത്തിന് പ്രയാസമില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ കാല്‍നടക്കാര്‍ക്കും സൈക്കിള്‍ സഞ്ചാരികള്‍ക്കും റോഡിന്‍െറ വശത്തായി പ്രത്യേകം പാതകള്‍ ഉണ്ട്, അതിലൂടെയാണ് യാത്ര. നാട്ടില്‍ പ്രമുഖ കമ്പനിയിലെ കണ്‍സല്‍ട്ടന്‍റാണ് ഇരുവരും. ഇതുവരെ പ്രധാനമായും സന്ദര്‍ശിച്ചത് ഏഷ്യന്‍ രാജ്യങ്ങളാണ്. എന്നാല്‍, ഇന്ത്യയില്‍ ഇതുവരെ പോയിട്ടില്ല. വൈകാതെ ഇന്ത്യയിലേക്ക് യാത്ര തിരിക്കുമെന്ന് ഇരുവരും പറയുന്നു. ലോകത്തിന്‍െറ വൈവിധ്യം ആസ്വദിച്ചുള്ള യാത്ര തുടരാന്‍തന്നെയാണ് ഇവരുടെ തീരുമാനം.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.