ഇബ്ര: ഇബ്രയിലെയും പരിസരത്തെയും സാമൂഹിക സേവന കലാ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ പ്രവാസി ഇബ്രക്ക് പുതിയ ഭാരവാഹികള്‍.
ഇ. യാസിറിനെ പ്രസിഡന്‍റായും ഇ.ആര്‍. ജോഷിയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നത്.
മോഹന്‍ ദാസ് പൊന്നമ്പലം, എ.ആര്‍. ദിലീപ് എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും നൗഷാദ് ചെമ്മയിലിനെ ജോ. സെക്രട്ടറിയായും തെരഞ്ഞെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് യോഗത്തില്‍ മുന്‍ പ്രസിഡന്‍റ്് മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ മൊയ്തീന്‍ പറേലില്‍, ഒ.പി. അലി, മുഹമ്മദലി തൊട്ടോളി, ബാലാജി, അയൂബ് കുന്നത്ത്, സഫീര്‍ എന്നിവര്‍ സംസാരിച്ചു.
ഇഖ്ബാല്‍ കല്ലുങ്ങല്‍ സ്വാഗതവും ഇ.ആര്‍. ജോഷി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.