മത്ര: മസ്കത്തില്‍നിന്ന് സ്വന്തം വാഹനത്തില്‍ ഉംറ തീര്‍ഥാടനത്തിനുപോയ വലീദ് ബലൂഷിക്കും കുടുംബത്തിനും മലയാളി കൂട്ടായ്മയുടെ സേവനത്തിനും സഹകരണത്തിനും നന്ദിപറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഉംറ കഴിഞ്ഞുള്ള മടക്കയാത്രയില്‍ ചൊവ്വാഴ്ച രാവിലെ ദമ്മാമില്‍വെച്ച് സാധനങ്ങള്‍ വാങ്ങാനിറങ്ങിയ ഇദ്ദേഹത്തിന്‍െറ ഡ്രൈവിങ് ലൈസന്‍സും പണവും വാഹനമുല്‍ഖിയടക്കമുള്ള യാത്രാരേഖകളുമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം.
ബഹ്റൈന്‍ വഴി ബന്ധുക്കളെയും കണ്ട് തിരിച്ചുവരാമെന്നായിരുന്നു ഇദ്ദേഹത്തിന്‍െറ പദ്ധതി. എന്നാല്‍, പഴ്സ് നഷ്ടപ്പെട്ടതോടെ യാത്ര തുടരാനാവാതെ പ്രയാസമനുഭവിക്കുന്ന നേരത്താണ് നഷ്ടപ്പെട്ട പഴ്സ് തിരിച്ചുകിട്ടിയ വിവരം മസ്കത്തിലുള്ള സഹോദരന്‍ മുഖേന അറിയുന്നത്. ആശ്വാസവും ആശ്ചര്യവും അനുഭവപ്പെട്ട നിമിഷങ്ങളായിരുന്നു അതെന്ന് വലീദ് ബലൂഷി പറയുന്നു. ദമ്മാമില്‍വെച്ച് നഷ്ടപ്പെട്ട പഴ്സ് ദമ്മാമിലെ കെ.എം.സി.സി പ്രവര്‍ത്തകനായ വയനാട് സ്വദേശി മുഹമ്മദലിക്കാണ് കിട്ടിയത്.
തിരിച്ചറിയല്‍കാര്‍ഡിലെ മസ്കത്ത് എന്ന വിലാസം കണ്ടതോടെ മുഹമ്മദ് അലി ബര്‍ഖയിലുള്ള പരിചയക്കാരന്‍ ഹമീദുമായി ഫോണില്‍ വിവരങ്ങള്‍ പറഞ്ഞു. ഹമീദ് വിശദവിവരങ്ങള്‍ കെ.എം.സി.സി സൈബര്‍ വിങ്ങിന്‍െറ വാട്സ്ആപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു.
പോസ്റ്റ് ശ്രദ്ധയില്‍പെട്ട മത്ര കെ.എം.സി.സി പ്രവര്‍ത്തകന്‍ നവാസ് ചെങ്കള മസ്കത്തിലെ പരിചയക്കാരിലൂടെയും മറ്റും അന്വേഷണം വ്യാപിപ്പിച്ചതിന്‍െറ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി 11.30ന് മസ്കത്തിലുള്ള വലീദിന്‍െറ സഹോദരന്‍ നജീബിനെ കണ്ടത്തെുകയായിരുന്നു.
തുടര്‍ന്ന് വാട്സ്ആപ്പിലൂടെ ദമ്മാമിലുള്ള മുഹമ്മദ് അലിയുമായി ബന്ധപ്പെടുകയും ഫോണിലൂടെ വിവരങ്ങള്‍ കൈമാറി വലീദുല്ല ഉള്ള സ്ഥലത്തത്തെി പഴ്സ് കൈമാറുകയുമായിരുന്നു.
അതോടെയാണ് തനിക്കും കുടുംബത്തിനും ശ്വാസം നേരെ വീണതെന്നും വലീദ് പറയുന്നു. ലൈസന്‍സും മുല്‍ഖിയുമില്ലാതെ വാഹനവുമായി മുന്നോട്ടുപോകാന്‍ സാധിക്കുമായിരുന്നില്ല. കൈയില്‍ പൈസയുമില്ലായിരുന്നു.
കെ.എം.സി.സി സൈബര്‍സെല്‍ കൂട്ടായ്മക്കൊപ്പം വാട്സ്ആപ്പിന്‍െറ കൂടെ പിന്തുണ കൂടിയായപ്പോള്‍ മലയാളി സമൂഹത്തിനാകെ അഭിമാനകരമായ ഒരു സല്‍പ്രവര്‍ത്തിയാണ് രൂപപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.