തനിമ ടീന്‍സ് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ആവേശമായി

മസ്കത്ത്: തനിമ ഒമാന്‍ ടീന്‍സ് ഒമാന്‍ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ആവേശമായി. എട്ടുമുതല്‍ 12ാം ക്ളാസ് വരെ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ബോഷര്‍ ഫുട്ബാള്‍ ക്ളബ് സ്റ്റേഡിയത്തിലാണ് സെവന്‍സ് ടൂര്‍ണമെന്‍റ് നടന്നത്. ടൂര്‍ണമെന്‍റില്‍ ഒമാന്‍െറ വിവിധഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ ഏറ്റുമുട്ടി. മുതിര്‍ന്നവരുടെ മത്സരത്തില്‍ അല്‍ഖുവൈര്‍ ബ്ളാസ്റ്റേഴ്സിനെ തോല്‍പിച്ച അസൈബ എഫ്.സി ‘അഡ്രെസ്മെന്‍’സ് അപ്പാരല്‍ സ്പോണ്‍സര്‍ ചെയ്ത പ്രഥമ തനിമ ടീന്‍സ് ഒമാന്‍ ട്രോഫി നേടി.
 നെല്ലറ ഫുഡ് പ്രോഡക്ട്സ് ആണ് റണ്ണേഴ്സ് അപ്പ് ട്രോഫി സ്പോണ്‍സര്‍ ചെയ്തത്. ബെസ്റ്റ് പ്ളെയര്‍, ടോപ് സ്കോറര്‍ എന്നീ ട്രോഫികള്‍ അസൈബ എഫ്.സി ക്യാപ്റ്റനും സ്ട്രൈക്കറുമായ ഇബ്രാഹിം സ്വന്തമാക്കി. ബെസ്റ്റ് ഗോള്‍ കീപ്പറായി എഫ്.സി ജലാന്‍െറ അഷ്റഫ് തെരഞ്ഞെടുക്കപ്പെട്ടു. ടീന്‍സ് ആണ്‍കുട്ടികളുടെ മത്സരത്തില്‍ റൂവി സ്ട്രൈക്കേഴ്സ് കപ്പ് നേടി. സുവൈഖ് എഫ്.സിയെയാണ് അവര്‍ ഫൈനലില്‍ നേരിട്ടത്. 
ബെസ്റ്റ് പ്ളെയറായി അദീബ് (റൂവി ടീന്‍സ്), ടോപ് സ്കോററായി ജാഷിം (റൂവി ടീന്‍സ്), ബെസ്റ്റ് ഗോള്‍ കീപ്പറായി മിനാന്‍ (ഗൂബ്ര ടീന്‍സ് എഫ്.സി) എന്നിവരെയും തെരഞ്ഞെടുത്തു. മുനീര്‍ മാസ്റ്റര്‍, ജമാല്‍ മുഹിയുദ്ദീന്‍, കെ.എച്ച്. അബ്ദുല്‍ റഹീം, ഷൗക്കത്ത് (അല്‍ബഹ്ജ ബുക്ക്സ്), നൗഷാദ് (അമാന ഷോപ്പിങ്), ജംഷീദ് ഹംസ, 
അസ്ഗറലി (യൂറോ തേം), ഹംസക്കുട്ടി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. റഫറിമാരായ റോണി, മാര്‍ട്ടിന്‍ എന്നിവര്‍ക്ക് പ്രത്യേക സമ്മാനം നല്‍കി ആദരിച്ചു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.