മസ്കത്ത്: യാത്രക്കാരെ ആകര്‍ഷിക്കാന്‍ അധിക ബാഗേജ് ആനുകൂല്യവുമായി എയര്‍ഇന്ത്യ എക്സ്പ്രസ്. പ്രത്യേക നിരക്കില്‍ 20 കിലോഗ്രാം വരെ ബാഗേജ് അധികമായി കൊണ്ടുപോകാന്‍ കഴിയും. കഴിഞ്ഞ 16ന് ആരംഭിച്ച ഈ ആനുകൂല്യം മസ്കത്തില്‍നിന്നും സലാലയില്‍നിന്നുമുള്ള യാത്രക്കാര്‍ക്ക് ലഭ്യമാകും. നവംബര്‍ 30 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇളവുണ്ടാവുക. ചെക്ഇന്‍ ബാഗേജായ 30 കിലോക്കും ഹാന്‍ഡ് ബാഗേജായ ഏഴു കിലോക്കും പുറമെയാണിത്.
ആകര്‍ഷകമായ നിരക്കുകളും ഇക്കാലയളവില്‍ ലഭ്യമാണെന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അഞ്ചു കിലോക്ക് അഞ്ചര റിയാലും പത്തു കിലോക്ക് 11 റിയാലും 20 കിലോഗ്രാമിന് 21 റിയാലുമാണ് നിരക്ക്. ടിക്കറ്റെടുക്കുമ്പോള്‍ തന്നെ തുക അടക്കണം. ആദ്യമത്തെുന്നവര്‍ക്ക് ആദ്യം എന്ന തോതിലാകും ആനുകൂല്യം ലഭിക്കുക. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കും ഇളവ് ബാധകമാണ്. ടിക്കറ്റെടുക്കുമ്പോള്‍ അധിക ബാഗേജ് ആനുകൂല്യം ലഭിക്കാത്തവര്‍ നിലവിലുള്ള അധികനിരക്ക് നല്‍കേണ്ടിവരുമെന്നും എയര്‍ഇന്ത്യ അറിയിച്ചു. മസ്കത്തില്‍നിന്ന് കേരളത്തിലേക്കും മംഗലാപുരത്തേക്കുമായി 19 സര്‍വിസുകളാണ് എയര്‍ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. കോഴിക്കോട്ടേക്ക് എല്ലാ ദിവസവും കൊച്ചിക്ക് ആഴ്ചയില്‍ അഞ്ചും തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ നാലും സര്‍വിസുകളും മംഗലാപുരത്തേക്ക് ആഴ്ചയില്‍ മൂന്നും സര്‍വിസുകളാണുള്ളത്. സലാലയില്‍നിന്ന് കോഴിക്കോട്ടേക്ക് ശനിയാഴ്ചയും കൊച്ചി, തിരുവനന്തപുരം റൂട്ടില്‍ വെള്ളിയാഴ്ചയും ഓരോ സര്‍വിസ് വീതവുമാണ് എക്സ്പ്രസിനുള്ളത്. യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെ എക്സ്പ്രസിന്‍െറ ടിക്കറ്റ് നിരക്കുകളും കുറഞ്ഞിട്ടുണ്ട്. ഒക്ടോബറില്‍ പോയി നവംബറില്‍ തിരിച്ചുവരുന്നവര്‍ക്ക് രണ്ടു വശത്തേക്കുമുള്ള ടിക്കറ്റിന് 90 റിയാലാണ് വ്യാഴാഴ്ച വൈകുന്നേരത്തെ നിരക്ക്. ഡിസംബര്‍ അഞ്ചുമുതല്‍ നിരക്കുകള്‍ വര്‍ധിക്കുന്നുണ്ട്. പത്തിന് കോഴിക്കോട്ടേക്ക് 100 റിയാലാണ് ടിക്കറ്റ് നിരക്ക്. ജനുവരിയിലാകട്ടെ കൊച്ചിയിലേക്കും തിരിച്ചുമുള്ള ടിക്കറ്റിന് 70 റിയാല്‍ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.