‘ഗള്‍ഫ് മാധ്യമം’ സൂര്‍ സപ്ളിമെന്‍റ്  പ്രകാശനം ഇന്ന്

മസ്കത്ത്: ‘ഗള്‍ഫ് മാധ്യമം’ പുറത്തിറക്കുന്ന ‘സൂര്‍ ലൈവ്’ സ്പെഷല്‍ സപ്ളിമെന്‍റിന്‍െറ പ്രകാശനം ഇന്ന് നടക്കും. മാധ്യമം റീഡേഴ്സ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ രാത്രി 9.30ന് സൂര്‍ കേരള സ്കൂളില്‍ നടത്തുന്ന പരിപാടി ‘ഗള്‍ഫ് മാധ്യമം’ ഒമാന്‍ റസിഡന്‍റ്  മാനേജര്‍ എം.എ.കെ ഷാജഹാന്‍ ഉദ്ഘാടനം ചെയ്യും. ഗള്‍ഫ് മാധ്യമം ഏരിയ കോഓഡിനേറ്റര്‍ എ.ആര്‍.ബി തങ്ങള്‍ അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ സോഷ്യല്‍ക്ളബ് സൂര്‍ പ്രസിഡന്‍റ് ഡോക്ടര്‍ രഘുനന്ദനന്‍ നായര്‍ സപ്ളിമെന്‍റ് പ്രകാശനം ചെയ്യും. നാസര്‍ സാക്കി ഏറ്റുവാങ്ങും. യോഗത്തില്‍ സൂറിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുമെന്ന് ഏരിയ കോഓഡിനേറ്റര്‍ അറിയിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.