????????? ????????? ????????? ???????????? ???, ??? ?????????????????????? ???????????? ???????? ???????????? ??????? ??????

ടിസ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു

തുംറൈത്ത്: തുംറൈത്ത് ഇന്ത്യന്‍ സോഷ്യല്‍ അസോസിയേഷന്‍ (ടിസ) ഓണം, ഈദ് ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. 
മത്സരങ്ങളില്‍ ഇന്ത്യന്‍ സ്കൂള്‍ തുംറൈത്തിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ടിസ കുടുംബങ്ങളും പങ്കെടുത്തു. ഇന്ത്യന്‍ സ്കൂള്‍ തുംറൈത്തില്‍ നടന്ന ചടങ്ങ് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മലയാളം വിഭാഗം ട്രഷറര്‍ ജി.സുബ്രന്‍ ഉദ്ഘാടനം ചെയ്തു. ബാലകലോത്സവം കോഓഡിനേറ്റര്‍ ഷാജ് ലക്ഷ്മണ്‍ ആശംസകള്‍ നേര്‍ന്നു. ഇന്ത്യന്‍ സ്കൂള്‍ തുംറൈത്ത് പ്രിന്‍സിപ്പല്‍ ഡോ.എസ്.കെ.തിവാരി കുട്ടികള്‍ക്കുള്ള സന്ദേശം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ പ്രശാന്ത് വൈക്കത്ത് അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് റസ്സല്‍ മുഹമ്മദ് സ്വാഗതവും സെക്രട്ടറി ഷജീര്‍ ഖാന്‍ നന്ദിയും പറഞ്ഞു. കിഷോര്‍, സുധി, റിയാസ്, ഹരി, ഷമീര്‍, ബിനു പിള്ള, ബൈജു തോമസ്, അബ്ദുല്‍ സലാം, പുരുഷു തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.