മസ്കത്ത്: മത്രയില്‍ നിരോധിത പുകയിലയുടെയും സിഗരറ്റിന്‍െറയും വന്‍ശേഖരം ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അധികൃതരും റോയല്‍ ഒമാന്‍ പൊലീസും നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടി. 20,300 ബാഗ് പുകയിലയും സിഗരറ്റുമാണ് വീടുകളില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. ചവക്കുന്ന ഇനത്തില്‍ പെട്ട പുകയിലയില്‍ കാത്സ്യം ഓക്സൈഡ് അടങ്ങിയിട്ടുണ്ട്.
പിടിച്ചെടുത്ത ഉല്‍പന്നങ്ങള്‍ രാജ്യത്ത് വില്‍പനക്ക് അനുമതിയുള്ളവയുടെ മാനദണ്ഡങ്ങളുമായി യോജിക്കുന്നവയല്ളെന്നും അധികൃതര്‍ അറിയിച്ചു.
സാധനങ്ങള്‍ വീടുകളില്‍ അനധികൃതമായി ശേഖരിച്ചുവെച്ച ശേഷം വില്‍പന നടത്തുകയാണ് പിടിയിലായവര്‍ ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.