??????? ?????? ??????????????? ???? ????????? ??????????? ?????????? ?????????? ?????? ?????? ?????? ????????????????? ?????? ????? ???? ????? ???????? ???????????????

ജോണ്‍ കെറിക്ക് ഒമാന്‍ സിവില്‍ ഓര്‍ഡര്‍ 

മസ്കത്ത്: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിക്ക് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഒമാന്‍ സിവില്‍ ഓര്‍ഡര്‍ സമ്മാനിച്ചു. ദ്വിദിന സന്ദര്‍ശനത്തിന് ഒമാനിലത്തെിയ കെറിക്ക് സെക്കന്‍ഡ് ക്ളാസ് സിവില്‍ ഓര്‍ഡറാണ് നല്‍കിയത്. അമേരിക്കയും ഒമാനും തമ്മിലെ മികച്ച ബന്ധത്തിന് കെറി നല്‍കിയ സംഭാവനകളെ മാനിച്ചാണ് ബഹുമതി. 
ജോണ്‍ കെറിയും സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദും ബൈത്തുല്‍ ബര്‍ക കൊട്ടാരത്തില്‍ ചര്‍ച്ചനടത്തി. ഒമാനിലെയും അമേരിക്കയിലെയും ജനങ്ങളുടെ പൊതുതാല്‍പര്യം സംരക്ഷിക്കാനായി ഇരുരാജ്യങ്ങളും വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന സഹകരണം ഇരു രാഷ്ട്രനേതാക്കളും വിലയിരുത്തി. പ്രാദേശിക അന്താരാഷ്ട്ര മേഖലകളിലെ പുതിയ സംഭവ വികാസങ്ങളും ചര്‍ച്ച ചെയ്തു. ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല, ധനകാര്യമന്ത്രി ദാര്‍വീഷ് ബിന്‍ ഇസ്മാഈല്‍ അല്‍ ബലൂഷി, വാണിജ്യ-വ്യവസായ മന്ത്രി അലി ബിന്‍ മസ്ഊദ് അല്‍ സുനൈദി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ജോണ്‍ കെറിയും പ്രതിനിധി സംഘവും ചൊവ്വാഴ്ച മടങ്ങി. വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല, ഒമാനിലെ അമേരിക്കന്‍ അംബാസഡര്‍ മാര്‍ക് ജെ. സീവേഴ്സ് തുടങ്ങിയവര്‍ കെറിയെ യാത്രയയക്കാന്‍ മാനത്താവളത്തിലത്തെിയിരുന്നു. 
ജോണ്‍ കെറി തിങ്കളാഴ്ച ഒമാന്‍ വിദേശകാര്യ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ 19 മാസമായി യമനില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരമുണ്ടാക്കുകയായിരുന്നു ചര്‍ച്ചയുടെ മുഖ്യ അജണ്ട. വിഷയത്തില്‍ പരിഹാരമുണ്ടാക്കാന്‍ കെറി ഒമാനോട് അപേക്ഷിച്ചു. ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെ പ്രസിഡന്‍റായ അബ്ദുറബ്ബ് ഹാദിക്കെതിരെ കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതല്‍ ഇറാന്‍ പിന്തുണയുള്ള അന്‍സാറുല്ല വിമതര്‍ ആക്രമണം നടത്താന്‍ തുടങ്ങിയതാണ് യമനിലെ പ്രതിസന്ധിക്ക് കാരണം. ഇറാനുമായും പ്രസിഡന്‍റ് അബ്ദുറബ്ബ് ഹാദിയുമായും നടത്താനുദ്ദേശിക്കുന്ന സമാധാന ചര്‍ച്ചകളില്‍ മധ്യവര്‍ത്തിയാകാന്‍ ഒമാന് കഴിയുമെന്ന് കെറി പറഞ്ഞു. വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയും വിദേശകാര്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ അവാദ് അല്‍ ഹസനും ചര്‍ച്ചയില്‍ പങ്കെടുത്തു. യമനില്‍ ആക്രമണം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യമുണ്ട്. 
തിങ്കളാഴ്ച യമനില്‍ നടന്ന വ്യോമാക്രമണത്തില്‍ ഒരു കുട്ടിയടക്കം 12 സിവിലിയന്മാര്‍ കൊല്ലപ്പെട്ടിരുന്നു. അംബുഷ് മേഖലയില്‍ ഏഴ് ആക്രമണകാരികളും കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച അഞ്ച് ആക്രമണകാരികളും മൂന്നു സൈനികരും ഒരു സാധാരണക്കാരനുമാണ് കൊല്ലപ്പെട്ടത്. 
യമനില്‍ മൊത്തം ഏഴായിരം പേരാണ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതല്‍ കൊല്ലപ്പെട്ടത്. 37,000 പേര്‍ക്ക് പരിക്കേറ്റു. ദശലക്ഷങ്ങള്‍ക്ക് ഭക്ഷണവും മറ്റു സഹായങ്ങളും വേണമെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. 21 ദശലക്ഷം പേര്‍ക്കാണ് ചികിത്സാ സഹായം ആവശ്യമുള്ളത്. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.