മസ്കത്ത്: എണ്ണവിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ വരുമാന നഷ്ടവും ബജറ്റ്കമ്മിയും നികത്താനുള്ള സര്‍ക്കാറിന്‍െറ സാമ്പത്തിക അച്ചടക്ക നടപടികള്‍ ലക്ഷ്യം കാണുന്നതായി കണക്കുകള്‍. ഈ വര്‍ഷത്തിന്‍െറ ആദ്യപാദത്തില്‍ ബജറ്റ് പ്രകാരമുള്ള പൊതുചെലവില്‍ കുറവുണ്ടായതായി ധനകാര്യ മന്ത്രാലയത്തിന്‍െറ കണക്കുകള്‍ ഉദ്ധരിച്ചുള്ള ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞവര്‍ഷം ആദ്യപാദത്തെ അപേക്ഷിച്ച് 1.9 ശതമാനത്തിന്‍െറ കുറവോടെ പൊതുചെലവ് 2.39 ശതകോടി റിയാലില്‍ എത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രതിരോധം, രാഷ്ട്ര സുരക്ഷ, മന്ത്രാലയങ്ങള്‍, വായ്പകളിലെ പലിശ, എണ്ണ ഉല്‍പാദനം എന്നിവക്കാണ് ഇതില്‍ 1.62 ശതകോടി റിയാലും ചെലവഴിച്ചത്. കഴിഞ്ഞവര്‍ഷത്തെ ആദ്യപാദത്തെ ആസ്പദമാക്കുമ്പോള്‍ മൊത്തം ചെലവഴിക്കലില്‍ കുറവാണുണ്ടായത്. ഇനം തിരിച്ചുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പ്രതിരോധ, രാഷ്ട്രസുരക്ഷാ മേഖലകളില്‍ ചെലവഴിച്ച തുക മൂന്നു ശതമാനം വര്‍ധിച്ച് 58.45 കോടി റിയാല്‍ ആയതായും റിപ്പോര്‍ട്ട് പറയുന്നു. എണ്ണവിലയിലെ ഇടിവ് രാജ്യത്തിന്‍െറ വരുമാനത്തെതന്നെ കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. വരുമാനത്തിലെ കുറവ് നികത്താന്‍ അന്താരാഷ്ട്ര വിപണിയില്‍നിന്ന് കടമെടുക്കാന്‍ ഒരുങ്ങുന്നതായി ഈ വര്‍ഷം ആദ്യം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടൊപ്പം പൊതുചെലവ് കുറച്ചും എണ്ണയിതര വരുമാനം വര്‍ധിപ്പിച്ചും ബജറ്റ് കമ്മി മറികടക്കാമെന്നാണ് പ്രതീക്ഷ. 3.3 ശതകോടി റിയാലിന്‍െറ ബജറ്റ് കമ്മിയാണ് ഈ വര്‍ഷം പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞവര്‍ഷം നാലര ശതകോടി റിയാലായിരുന്നു കമ്മി. ഇന്ധന സബ്സിഡി ഇല്ലാതാക്കുന്നതിന്‍െറ ഭാഗമായി ഇന്ധനത്തിന്‍െറ വിലനിയന്ത്രണാധികാരം സര്‍ക്കാര്‍ ജനുവരി ആദ്യം മുതല്‍ എടുത്തുകളഞ്ഞിരുന്നു.
ഇതോടൊപ്പം, പ്രവാസികളുടേതടക്കം വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തു. മന്ത്രിമാരുടെയും അണ്ടര്‍ സെക്രട്ടറിമാരുടെയും തത്തുല്യ തസ്തികയിലുള്ളവര്‍ക്കും ബോണസ് നല്‍കേണ്ടതില്ളെന്ന തീരുമാനമാണ് ഒടുവിലത്തേത്. പെട്രോകെമിക്കല്‍, ഖനന സ്ഥാപനങ്ങള്‍ക്ക് നിലവിലുള്ള 12 ശതമാനം നികുതി 35 ശതമാനമാക്കാനുള്ള നിര്‍ദേശവും എല്‍.എന്‍.ജി സ്ഥാപനങ്ങളുടെ നികുതി 12ല്‍ നിന്ന് 55 ശതമാനം ആക്കുന്നതിനുള്ള നിര്‍ദേശവും സുല്‍ത്താന്‍െറ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.