ഫ്രീസറില്‍ കുടുങ്ങിയ നാലുവയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മസ്കത്ത്: ഫ്രീസറില്‍ കുടുങ്ങിയ നാലുവയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. സുവൈഖില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. കളിക്കുന്നതിനിടെ വീട്ടില്‍ ഉപയോഗിക്കാതെകിടന്നിരുന്ന ഫ്രീസറിനുള്ളില്‍ കയറുകയായിരുന്നു. എന്നാല്‍, വാതില്‍ അടഞ്ഞുപോയതിനാല്‍ പുറത്തിറങ്ങാന്‍ സാധിച്ചില്ല. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ വീട്ടിലും പരിസരത്തുമെല്ലാം അന്വേഷിച്ചെങ്കിലും ഏറെ സമയത്തിനുശേഷം ഫ്രീസറില്‍ മരിച്ചനിലയില്‍ കണ്ടത്തെുകയായിരുന്നു. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് പൊലീസ് അറിയിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.