41 പേര്‍ ഇസ്ലാം ആശ്ളേഷിച്ചു 

മസ്കത്ത്: കഴിഞ്ഞ മാസം ഒമാനിലെ താമസക്കാരായ 41 പേര്‍ ഇസ്ലാം ആശ്ളേഷിച്ചതായി ഒൗഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. ഫിലിപ്പീന്‍സില്‍നിന്നുള്ള എട്ടു വനിതകളും ഒരു പുരുഷനും, യുഗാണ്ടയില്‍നിന്നുള്ള ഏഴ് വനിതകള്‍, ശ്രീലങ്കയില്‍നിന്നുള്ള ആറു വനിതകള്‍, ഇന്ത്യയില്‍നിന്ന് രണ്ട് പുരുഷന്മാരും സ്ത്രീകളും, താന്‍സനിയയില്‍നിന്ന് അഞ്ചുപേര്‍, വിവിധ രാജ്യക്കാരായ പത്തുപേര്‍ എന്നിങ്ങനെയാണ് ഇസ്ലാം സ്വീകരിച്ചത്. 
ഇസ്ലാമിന്‍െറ വിവിധ വശങ്ങള്‍ മനസ്സിലാക്കി നല്‍കുന്നതിനായി ഇവര്‍ക്ക് പ്രത്യേക ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.