???? ????????? 27???? ?????????????? ??????? ???? ????? ?????? ???? ????????? ????????????? ?????? ????????? ????

അറബ് രാഷ്ട്രത്തലവന്മാരുടെ സമ്മേളനം മോറിത്താനിയയില്‍  തുടങ്ങി

മസ്കത്ത്: അറബ് ലീഗിന്‍െറ  27ാമത് സമ്മേളനം മോറിത്താനിയയില്‍ തുടങ്ങി. മോറിത്താനിയ പ്രസിഡന്‍റ് ഉലൂദ് അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. 
സുല്‍ത്താനെ പ്രതിനിധീകരിച്ച് സയ്യിദ് അസദ് ബിന്‍ താരീഖ് അല്‍ സൈദ് ആണ് ഒമാന്‍ ഉച്ചകോടിക്കുള്ള ഒമാന്‍ സംഘത്തെ നയിക്കുന്നത്. ഒമാന്‍ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലാഹ്, ലീഗല്‍ അഫയേഴ്സ് മന്ത്രി ഡോ. അബ്ദുല്ലാഹ് ബിന്‍ മുഹമ്മദ് അല്‍ സൈദി, പരിസ്ഥിതികാര്യ മന്ത്രി മുഹമ്മദ് ബിന്‍ സലീം അല്‍ തൂബി തുടങ്ങിയവരും സംഘത്തിലുണ്ട്. 
അറബ് ലോകത്തെ സുരക്ഷാ പ്രശ്നങ്ങള്‍ക്കുപുറമെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ വിഷയങ്ങള്‍ സമ്മേളനത്തിന്‍െറ ആദ്യദിനത്തില്‍ ചര്‍ച്ച ചെയ്തു. ഇറാഖ്, യമന്‍, സിറിയ, ലിബിയ, ഫലസ്തീന്‍ എന്നിവിടങ്ങളിലെ ഏറ്റവും പുതിയ സ്ഥിതിഗതികള്‍ യോഗം ചര്‍ച്ച ചെയ്തു. ഭീകരവാദത്തെ ചെറുക്കേണ്ടതിന്‍െറ ആവശ്യകതക്കൊപ്പം അംഗരാജ്യങ്ങള്‍ക്കിടയിലെ സാമ്പത്തിക ഏകീകരണത്തിന്‍െറ സാധ്യതകളും യോഗത്തില്‍ ചര്‍ച്ചക്കത്തെി. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.