മസ്‌കത്ത്: തെക്കൻ ബാതിനയിൽ ലഹരി വസ്തുക്കൾ കടത്തിയ കേസിൽ ഏഷ്യൻ പൗരന്മാരായ രണ്ടു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് കഞാവ്, ക്രിസ്റ്റൽ മെത്തഫെറ്റമിൻ, ഹഷീഷ്, കൂടാതെ മയക്കുമരുന്നു ഗുളികകൾ എന്നിവയുടെ വൻ ശേഖരം പിടിച്ചെടുത്തു.
ഇവ സ്വന്തം ഉപയോഗത്തിനും ലഹരികടത്തിനുമായി സൂക്ഷിച്ചിരുന്നതാണെന്ന് അധികൃതർ അറിയിച്ചു. പ്രതികൾക്കെതിരെ നിയമ നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം, തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡിന് കീഴിൽ നടന്ന റെയ്ഡിൽ മദ്യവസ്തുക്കളുടെ വൻ ശേഖരം പിടികൂടി. വിൽപനക്കായി സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികളാണ് പിടിച്ചെടുത്തത്. സംഭവത്തില ഒരു ഏഷ്യൻ പൗരൻ അറസ്റ്റിലായി. ഇയാൾക്കെതിരെയും നിയമനടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.