മസ്കത്ത്: ഖരീഫ് സീസണ്‍ കണക്കിലെടുത്ത് ദോഫാറിലെ വ്യാപാര സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും പരിശോധന ഊര്‍ജിതമാക്കിയതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. സീസണില്‍ എത്തുന്ന സഞ്ചാരികള്‍ നിയമലംഘനങ്ങള്‍ക്ക് വിധേയമാകുന്നില്ളെന്ന് ഉറപ്പാക്കുകയാണ് അതോറിറ്റിയുടെ ലക്ഷ്യം. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അതോറിറ്റി ചെയര്‍മാന്‍ ഡോ. സഊദ് ബിന്‍ ഖാമിസ് അല്‍ കാബി അടുത്തിടെ ദോഫാര്‍ ഗവര്‍ണറേറ്റ് സന്ദര്‍ശിച്ചിരുന്നു. ചില വിപണികളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി അതോറിറ്റിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. ഉപഭോക്താക്കളോട് നല്ല രീതിയില്‍ പെരുമാറാനും വിലയില്‍ കൃത്രിമത്വം കാണിക്കരുതെന്നും ഡോ. കാബി ആവശ്യപ്പെട്ടു. ഇത്തീനില്‍ താല്‍ക്കാലിക ഓഫിസുകള്‍ സജ്ജീകരിക്കുമെന്ന് അതോറിറ്റി ദോഫാര്‍ മേഖലാ മാനേജര്‍ അലി ബിന്‍ സലീം അല്‍ ബസ്റാവി പറഞ്ഞു. ഇതിനായി ഒരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സലാല ഫെസ്റ്റിവല്‍ നഗരിയില്‍ ദോഫാര്‍ നഗരസഭയുമായി ചേര്‍ന്ന് ഓഫിസുകള്‍ തുറക്കും. തിരക്കേറിയ ഹൈസന്‍ സൂഖ്, സെന്‍ട്രല്‍ സൂഖ് എന്നിവിടങ്ങളില്‍ നഗരസഭാ ഓഫിസുകളിലാണ് അതോറിറ്റിയുടെ പ്രവര്‍ത്തനം. ഉപഭോക്താക്കളുടെ അവകാശം ഹനിക്കപ്പെടുന്നില്ളെന്ന് ഉറപ്പാക്കാന്‍ നഗരസഭക്കുപുറമെ ആര്‍.ഒ.പി, മാനവ വിഭവശേഷി മന്ത്രാലയം, വിനോദസഞ്ചാര മന്ത്രാലയം എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. നിയമലംഘനങ്ങളും അമിത വിലയീടാക്കലും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അല്‍ ബസ്റാവി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.