???? ???????????? ???????? ?????????

സലാലയിലെ മഴയുത്സവത്തിന്  ഇത്തവണ കൂടുതല്‍ സന്ദര്‍ശകരത്തെും

മസ്കത്ത്: ‘ഒമാന്‍, സ്നേഹവും സമാധാനവും’ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന ഒമാനിലെ ഏറ്റവും വലിയ ഉത്സവമായ സലാല ടൂറിസം ഫെസ്റ്റിവല്‍ ഈ വര്‍ഷം കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കും. പെരുന്നാള്‍ ആഘോഷങ്ങള്‍ കഴിഞ്ഞതോടെ ജി.സി.സി രാഷ്ട്രങ്ങളില്‍നിന്ന് നിരവധി സഞ്ചാരികള്‍ സലാലയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.  സലാലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴപെയ്യുന്നതും  ആകര്‍ഷണീയമായ കാലാവസ്ഥയും കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കും. മറ്റ് ജി.സി.സി രാജ്യങ്ങളിലും ഒമാന്‍െറ മറ്റു ഭാഗങ്ങളിലും കത്തുന്ന ചൂടാണ് അനുഭവപ്പെടുന്നത്. ഇതില്‍നിന്ന് ആശ്വാസം നേടാന്‍ വിമാനം വഴിയും റോഡ് മാര്‍ഗവും അടുത്ത 45 ദിവസം സന്ദര്‍ശകരത്തെും. അതിനിടെ, സന്ദര്‍ശകരെ സ്വീകരിക്കാന്‍ അതിവിപുലമായ ഒരുക്കമാണ് അധികൃതര്‍ നടത്തുന്നത്. മൊത്തം 800 ഇനം പരിപാടികള്‍ ഫെസ്റ്റിവലിന്‍െറ ഭാഗമായി സംഘടിപ്പിക്കും. ഫെസ്റ്റിവല്‍ വേദിയില്‍ വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഫുഡ് കോര്‍ട്ട്, വിശ്രമമുറികള്‍, പ്രാര്‍ഥനാ മുറികള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, പരമ്പര്യ പ്രദര്‍ശനങ്ങള്‍, ഒമാന്‍ പരമ്പരാഗത ജീവിതശൈലി പ്രദര്‍ശനം എന്നിവ ഇതില്‍ ഉള്‍പ്പെടും. വിവിധ രാജ്യങ്ങളുടെ വിനോദ പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വിവിധ ജി.സി.സി രാജ്യങ്ങളില്‍ നിന്നും ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുമായി 25 ലധികം  നാടോടി കലാസംഘങ്ങള്‍ നാടോടി നൃത്തങ്ങളും പരമ്പരാഗത കലാപരിപാടികളും അവതരിപ്പിക്കും. മറ്റു വൈവിധ്യമാര്‍ന്ന നിരവധി സാംസ്കരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളുടെ കലാപരിപാടികള്‍, കവികളും എഴുത്തുകാരും പാട്ടുകാരും പങ്കെടുക്കുന്ന മറ്റു നിരവധി കലാ സാഹിത്യ പരിപാടികളും അരങ്ങേറും. ഫെസ്റ്റിവലിന്‍െറ ഭാഗമായി സംഘടിപ്പിക്കുന്ന ഗ്ളോബല്‍ ഷോപ്പിങ് വില്ളേജില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരടക്കം പങ്കെടുക്കുന്ന 300 ലധികം സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ ഉല്‍പന്നങ്ങള്‍ ലഭ്യമാവുന്ന വേദി കൂടിയായിരിക്കും ഇത്. വിവിധതരം സുഗന്ധദ്രവ്യങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, ബാഗുകള്‍, തേന്‍, ഫര്‍ണിച്ചറുകള്‍ വീട്ടുപകരണങ്ങള്‍ എന്നിവ ഇവിടെ ലഭ്യമായിരിക്കും. 
പ്രൗഢമായ ചടങ്ങോടെയാണ് വെള്ളിയാഴ്ച ഫെസ്റ്റിവലിന് തിരശ്ശീല ഉയര്‍ന്നത്. ഫെസ്റ്റിവലിന്‍െറ സ്ഥിരം വേദിയായ ഇത്തീനിലെ മുനിസിപ്പല്‍ റിക്രിയേഷന്‍ സെന്‍ററിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ഉദ്ഘാടനത്തിന്‍െറ ഭാഗമായി വൈവിധ്യമാര്‍ന്ന കലാപരിപാടികളും വെടിക്കെട്ടും ഫുട്ബാള്‍ മത്സരവും നടന്നിരുന്നു. നാടോടി സംഘങ്ങളുടെ നൃത്തങ്ങള്‍ മറ്റു പരമ്പരാഗത പരിപാടികള്‍ എന്നിവയും ഉദ്ഘാടനത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഇനിയുള്ള നാളുകള്‍ സലാലക്ക് ഉത്സവത്തിന്‍െറയും ആഘോഷത്തിന്‍െറയും കാലമാണ്.  സലാലയിലെ സുഖകരമായ കാലാവസ്ഥ അനുഭവിക്കാന്‍ പെരുന്നാള്‍ അവധിക്കാലത്ത് അറുപതിനായിരത്തില്‍പരം സന്ദര്‍ശകര്‍ സലാലയിലത്തെിയിരുന്നു. ഇതിനാല്‍ ഫെസ്റ്റിവല്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ആഘോഷഭൂമിയായി മാറുകയായിരുന്നു സലാല. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.