മസ്കത്ത്: സമാനതകളില്ലാത്ത ക്രൂരതകള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഐ.സ് മാനവവിരുദ്ധവും മതവിരുദ്ധവുമാണെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതിന്‍െറ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ പിന്നില്‍ ഇസ്ലാമിന്‍െറ ശത്രുക്കള്‍ ആണെന്നത് വ്യക്തമാണ്. വിശുദ്ധ നഗരമായ മദീന ആക്രമിച്ചത് ഒടുവിലെ ഉദാഹരണമാണ്. മദീനയില്‍ പ്രശ്നം ഉണ്ടാക്കുന്നവരെ അല്ലാഹു നശിപ്പിക്കുമെന്ന പ്രവാചക വചനം തീവ്രവാദികള്‍ക്കുള്ള ശക്തമായ താക്കീതാണ്. ലോകമാധ്യമങ്ങള്‍ ഐ.എസിനെതിരെ വ്യാപകമായി സംസാരിക്കുംമുമ്പ് തന്നെ സൗദി അറേബ്യയടക്കം രാജ്യങ്ങളിലെ ഇസ്ലാമിക പണ്ഡിതന്മാര്‍ ഇവരെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കേരളത്തിലെ ഏതാനും ചിലരുടെ തിരോധാനവുമായി ബന്ധപ്പെട്ട മാധ്യമ ചര്‍ച്ചകളില്‍ തീവ്രവാദ സമീപനങ്ങളെ തുറന്നെതിര്‍ക്കുന്ന പ്രബോധകരെവരെ പ്രതിയാക്കുന്നുണ്ട്.
ഇത് പരോക്ഷമായെങ്കിലും തീവ്രവാദത്തെ സഹായിക്കും. പ്രവാചക അധ്യാപനങ്ങളെ ജീവിതത്തില്‍ പകര്‍ത്തുന്നവരെ സംശയദൃഷ്ടിയോടെ കാണുന്ന സംസാരങ്ങള്‍ അതീവ ഗുരുതരമാണ്.
ഇസ്ലാമിനെ പ്രമാണബദ്ധമായി സ്വീകരിക്കുന്നതിലൂടെയാണ് തീവ്രവാദവുമായി മുന്നോട്ടുവരുന്ന ഇസ്ലാമിക ശത്രുക്കള്‍ക്ക് മറുപടി നല്‍കേണ്ടത്. വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍െറ ആഭിമുഖ്യത്തില്‍ ഐ.എസ് മാനവ വിരുദ്ധമെന്ന തലക്കെട്ടില്‍ ഇന്ന് കോഴിക്കോട്ട് കെ.പി. കേശവമേനോന്‍ ഹാളില്‍ നടക്കുന്ന സെമിനാറിന്‍െറ തത്സമയ സംപ്രേഷണം ഒമാന്‍ സമയം വൈകീട്ട് 3.30 മുതല്‍ രാത്രി 8.30 വരെ ഹമരിയ അല്‍മഹാ പമ്പിനു സമീപമുള്ള ഇസ്ലാഹി സെന്‍റര്‍ ഹാളില്‍ സങ്കടിപ്പിക്കും. www.wisdomislam.org/live എന്ന ലിങ്കിലും പരിപാടി ലഭിക്കുന്നതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.