മസ്കത്ത്: ബര്‍ക്കയില്‍ വന്‍ തീപിടിത്തം. മരങ്ങളും പ്ളാസ്റ്റിക് സാധനങ്ങളും സൂക്ഷിക്കുന്ന ഗോഡൗണിന് ചൊവ്വാഴ്ച രാത്രിയാണ് തീപിടിച്ചതെന്ന് സിവില്‍ ഡിഫന്‍സ് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ആദ്യം ഒരു യൂനിറ്റ് ഫയര്‍ഫോഴ്സാണ് സ്ഥലത്ത് എത്തിയത്. പ്ളാസ്റ്റിക്കിനും മറ്റും തീപിടിച്ച് കൂടുതല്‍ രൂക്ഷമായതോടെ സീബ്, അല്‍ ഖൂദ്, റുസൈല്‍ സ്റ്റേഷനുകളില്‍നിന്നുള്ള ഫയര്‍ഫോഴ്സ് സംഘങ്ങളും സ്ഥലത്തത്തെി. എട്ടുമണിക്കൂറിലേറെ പരിശ്രമിച്ച് ബുധനാഴ്ച പുലര്‍ച്ചയോടെയാണ് തീയണക്കാന്‍ കഴിഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ളെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.