മസ്കത്ത്: മസ്കത്ത് ഗവര്‍ണറേറ്റിന്‍െറ വിവിധ ഭാഗങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ജലവിതരണം മുടങ്ങുമെന്ന് വൈദ്യുതി, ജല പൊതു അതോറിറ്റി അറിയിച്ചു. അടിയന്തരപ്രാധാന്യമുള്ള ചില ജോലികളുടെ ഭാഗമായാണ് ജലവിതരണം നിര്‍ത്തിവെക്കേണ്ടിവരുന്നത്. അല്‍ അമിറാത്ത്, മസ്കത്ത്, മത്ര, വതയ്യ മേഖലകളിലാണ് വെള്ളിയാഴ്ച മുതല്‍ 48 മണിക്കൂര്‍ നേരത്തേക്ക് ജലവിതരണം മുടങ്ങുക. ഉപഭോക്താക്കള്‍ ആവശ്യത്തിന് മുന്‍കരുതല്‍ എടുക്കണമെന്നും അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ചെറിയ പെരുന്നാള്‍ അവധി ദിനങ്ങളില്‍ അടിയന്തരപ്രാധാന്യമുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്ന് അതോറിറ്റി ഓപറേഷന്‍സ് വിഭാഗം മേധാവി അബ്ദുല്ലാഹ് ബിന്‍ മുഹമ്മദ് അല്‍ നഈമി അറിയിച്ചു. ഉപഭോക്താക്കളില്‍ കൂടുതലും അവധി ആഘോഷിക്കാന്‍ പുറത്തായിരിക്കുമെന്നതിനാലാണ് ഈ ദിവസങ്ങള്‍ അറ്റകുറ്റപ്പണിക്ക് തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.