Posted On
date_range Updated On
date_range ട്രക്കുകള്‍ കൂട്ടിയിടിച്ച് കത്തി കോഴിക്കോട് സ്വദേശി മരിച്ചു
മസ്കത്ത്: ദാഖിലിയ പ്രവിശ്യയിലെ ആദമില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് കത്തി കോഴിക്കോട് സ്വദേശി മരിച്ചു. നടുവണ്ണൂര്‍ പുനത്തില്‍ നൗഫല്‍ (31) ആണ് മരിച്ചത്. നൗഫല്‍ ഓടിച്ചിരുന്ന ഹെവി ട്രക്ക് കാറിലും പിന്നീട് മറ്റൊരു ട്രക്കിലും ഇടിച്ച് കത്തുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. സലാലയില്‍നിന്ന് മസ്കത്തിലേക്ക് ട്രക്കില്‍ സാധനങ്ങള്‍ എത്തിക്കുന്ന ജോലിയായിരുന്നു നൗഫലിന്. രണ്ടുവരിപ്പാതയായ ഇവിടെ അപകടങ്ങള്‍ പതിവാണ്. നൗഫലിന്‍െറ മൃതദേഹം നാട്ടില്‍കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.