കൊറോണ വൈറസ്: 32 പേരെ  മാറ്റിപ്പാര്‍പ്പിച്ചു

മസ്കത്ത്: ബാങ്കോക്കില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഒമാനി സ്വദേശിയുമായി സഹവസിച്ച 32 പേരെ നിരീക്ഷണാര്‍ഥം മാറ്റി പാര്‍പ്പിച്ചു. മറ്റ് എട്ടുപേരെ കൂടി ഉടന്‍ മാറ്റി പാര്‍പ്പിക്കും. 72 കാരനായ സ്വദേശിയുടെ മകന്‍, ഹോട്ടല്‍ ജീവനക്കാര്‍, അതേ വിമാനത്തിലെ ചില സഹയാത്രികര്‍, രോഗി യാത്ര ചെയ്ത ടാക്സി ഡ്രൈവര്‍ എന്നിവരാണ് നിരീക്ഷണത്തിലുള്ളത്.  ഇവര്‍ക്ക് 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ രാജ്യം വിടാന്‍ കഴിയൂ. രോഗ സംബന്ധമായ മെഡിക്കല്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ പേരെ മാറ്റി പാര്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്നും തായ്ലന്‍ഡ് രോഗനിയന്ത്രണ വിഭാഗം ഡയറക്ടര്‍ ജനറല്‍ ആംനൈ്വ ഗജീന പറഞ്ഞു. അണുബാധ കണ്ടത്തെിയ ഒമാനി സ്വദേശിക്ക് ചെറിയ പനിയും ചുമയും ശ്വാസ തടസ്സവുമുണ്ടായിരുന്നതായി തായ്ലന്‍ഡ് ആരോഗ്യമന്ത്രാലയം അധികൃതര്‍ വിശദീകരിച്ചു. ബാങ്കോക്കിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഒമാനി സ്വദേശിക്ക് വെള്ളിയാഴ്ചയാണ് വൈറസ് ബാധ കണ്ടത്തെിയത്. ടാക്സിയില്‍ ഹോട്ടലിലത്തെിയ ശേഷമാണ് അണുബാധ പരിശോധന നടത്തിയത്. രണ്ട് ആശുപത്രികളില്‍ നടത്തിയ പരിശോധനയില്‍ അണുബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഒമാനി സ്വദേശിയെ മാറ്റി പാര്‍പ്പിച്ചത്. ഒമാനി സ്വദേശിയോടൊപ്പം യാത്ര ചെയ്ത 218 പേരും 30 ഹോട്ടല്‍ ജീവനക്കാരും നിരീക്ഷണത്തിലാണ്. ഇവരെ 14 ദിവസം നിരീക്ഷിക്കും. ഇതില്‍ 37 പേര്‍ക്ക് രോഗം വരാനുള്ള സാധ്യത ഏറെ കൂടുതലാണ്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.