മസ്കത്ത്: ഞായറാഴ്ച വൈകുന്നേരം ബോഷര്‍ മേഖലയില്‍ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് അല്‍ സരൂജ്, ഷാത്തി അല്‍ ഖുറം, അല്‍ അസൈബ മേഖലകളില്‍ ജലവിതരണം തടസ്സപ്പെട്ടു. പ്രധാന പൈപ്പ്ലൈനാണ് പൊട്ടിയത്. ഞായറാഴ്ച വൈകുന്നേരം മുതല്‍ പല ഭാഗങ്ങളിലും ജലക്ഷാമം അനുഭവപ്പെട്ടിരുന്നു. അസൈബ ഭാഗങ്ങളും മറ്റും വെള്ളം ടാങ്കര്‍ ലോറികളിലത്തെിച്ചാണ് ജലക്ഷാമം പരിഹരിച്ചത്. ഹോട്ടലുകളെയും മറ്റും ജലക്ഷാമം ബാധിച്ചിരുന്നു. വലിയ ജലസംഭരണികളുള്ള ഫ്ളാറ്റുകളെ ജലക്ഷാമം ബാധിച്ചിട്ടില്ല. എന്നാല്‍, ചെറിയ ജല സംഭരണികളുള്ളവരെയും പൈപ്പില്‍നിന്ന് നേരിട്ട് ജലമെടുക്കുന്നവരെയും ജലക്ഷാമം കാര്യമായി ബാധിച്ചു. ഞായറാഴ്ച വൈകീട്ട് മുതല്‍ അസൈബയിലെ തങ്ങളുടെ ഫ്ളാറ്റില്‍ ജലക്ഷാമം ബാധിച്ചതായി വടകര സ്വദേശി സാബിത്ത് പറഞ്ഞു. പ്രാഥമിക ആവശ്യങ്ങള്‍ക്ക് വെള്ളം കിട്ടാത്തതിനാല്‍ പുറത്ത് മറ്റൊരു ഫ്ളാറ്റില്‍ പോയാണ് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാത്രിയോടെ പൈപ്പില്‍ വെള്ളമത്തെിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.