മസ്കത്ത്: മാതൃഭാഷയിലൂടെ നേതൃപാടവവും ആശയവിനിമയവും നേടിയെടുത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ കഴിവുതെളിയിക്കുന്നത്തിന് ടോസ്റ്റ് മാസ്റ്റര്‍ ഇന്‍റര്‍നാഷനലിന്‍െറ കീഴില്‍ രൂപവത്കരിച്ച ഒമാനിലെ ഏക മലയാളി കൂട്ടായ്മയായ മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ളബിന്‍െറ ഉദ്ഘാടനം ഫെബ്രുവരി 19ന് ഇന്ത്യന്‍ സോഷ്യല്‍ ക്ളബില്‍ ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ നിര്‍വഹിക്കും. ഖുറം സുല്‍ത്താന്‍ സെന്‍ററില്‍ നടന്ന രൂപവത്കരണ യോഗത്തില്‍ ‘നാം സ്വായത്തമാക്കിയ അറിവുകള്‍ പങ്കുവെക്കുക’ എന്ന വിഷയം അവതരിപ്പിച്ചു. സിദ്ദീഖ് ഹസന്‍, ഷാജി മനയംപള്ളി, മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ സമ്മാനാര്‍ഹരായി. ദീപ മാമ്മന്‍, രമ ഭാസ്കര്‍, ബീന രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ജോര്‍ജ് മേലാടന്‍ തോമസ്, പ്രസിഡന്‍റ് പി.ആര്‍. വേണുഗോപാല്‍, ഏരിയ ഡയറക്ടര്‍ ഏലിയാസ് എബ്രഹാം, പ്രോഗ്രാം കണ്‍വീനര്‍ ടി. ഭാസ്കരന്‍, ഹേമന്ത് ഭാസ്കര്‍, ബിനോയ് രാജ്, ബിജു പരുമല എന്നിവര്‍ നേതൃത്വം നല്‍കി. ഫെബ്രുവരി 19ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കലാപരിപാടികള്‍ ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.