സൂര്‍: മലയാളം മിഷന്‍ സൂര്‍ ഒ.എന്‍.വി. കുറുപ്പ്, അക്ബര്‍ കക്കട്ടില്‍ എന്നിവരുടെ അനുസ്മരണയോഗം സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ 10.30ന് സൂര്‍ കേരളാ സ്കൂളില്‍ നടന്ന യോഗത്തില്‍ നിരവധി കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് സൂര്‍ അധ്യക്ഷന്‍ ഡോ. രഘുനന്ദനന്‍ സംസാരിച്ചു.
ഡോ. പ്രദീപ്, എ.കെ. സുനില്‍, സാക്കി നാസര്‍, ആന്‍സി മനോജ്, നുബല എന്നിവര്‍ ഒ.എന്‍.വിയുടെ കവിതകള്‍ ആലപിച്ചു. ജോ. കണ്‍വീനര്‍ സുനീഷ് ജോര്‍ജ്, മനോജ്, സാജു, ജി.കെ. പിള്ള, ഡോ. നസീര്‍, അധ്യാപകരായ ദീപ, സുലജ, ലസീത, അദവിയ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കണ്‍വീനര്‍ ശ്രീധര്‍ബാബു സ്വാഗതവും കമ്മിറ്റിയംഗം സൈനുദ്ദിന്‍ നന്ദിയും രേഖപ്പെടുത്തി.
വായനക്കൂട്ടം അനുസ്മരണം നടത്തി
മസ്കത്ത്: അല്‍ ബാജ് ബുക്സും മസ്കത്ത് വായനക്കൂട്ടവും സംയുക്തമായി മലയാളത്തിലെ മണ്‍മറഞ്ഞ പ്രതിഭകളെ അനുസ്മരിച്ചു. അനന്തപുരി റസ്റ്റാറന്‍റില്‍ നടന്ന പരിപാടിയില്‍ അല്‍ ബാജ് എം.ഡി ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. കല്‍പനയെ കബീര്‍ യൂസുഫും ടി.എന്‍. ഗോപകുമാറിനെ മനോജും ഒ.എന്‍.വിയെ ഡോ. ജിതേഷ് മാസ്റ്ററും സംഗീതസംവിധായകന്‍ രാജാമണിയെ ഷിലിന്‍ പൊയ്യാരയും ആനന്ദക്കുട്ടനെ ഫസല്‍ കതിരൂരും അക്ബര്‍ കക്കട്ടിലിനെ കൃഷ്ണദാസ് മാഷും അനുസ്മരിച്ചു. ഷിഹാബ് ഒ.എന്‍.വിയുടെ കവിതകള്‍ ആലപിച്ചു. സരസന്‍ മാസ്റ്റര്‍, ഖമറുന്നീസ റാസ, ഷൈന ഷാജന്‍, മുരളി, സജീവന്‍ വൈദ്യ എന്നിവരും സംസാരിച്ചു. ചടങ്ങില്‍ എം.ആര്‍. ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.